Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]
കരഞ്ഞുകൊണ്ട് നീയും സൗമ്യയും തമ്മിലുള്ള ബന്ധം തകരണേന്ന് ഉള്ളുരുകി പ്രാര്ഥിച്ചിട്ടുണ്ട്,,,, ഒരുപാട് പ്രാർത്ഥിച്ചോണ്ടാന്ന് തോന്നുണൂ,,, ദൈവം എന്റെ പ്രാർത്ഥന കെട്ടത്,,,, അന്ന് ഞാൻ ഞങ്ങടെ പള്ളില് കർത്താവിന്റെ മുന്നില് ആയിരം മെഴുകുതിരി കത്തിച്ചു പ്രാര്ഥിച്ചിട്ടുണ്ട് സന്തോഷം കൊണ്ട്,,,,
ഞാനപ്പോൾ അവളോട് :എന്നിട്ട് നീയെന്താ അന്നൊന്നും എന്നോട് നിന്റെഷ്ടം എന്നോട് പറയാതിരുന്നത്?
മറുപടിയായി സെലിൻ :പറയണംന്ന് വെച്ചു ഒരുപാട് തവണ നിന്റെ മുന്നില് വന്നിട്ടുള്ളതാ,,,, അന്നൊക്കെ മനസ്സില് അന്ന് നീയും സൗമ്യയും തമ്മിലുള്ള ആ വഴക്കാണ് ഓർമ വരുക,,,, അന്ന് നിന്നെ പോലീസ് പിടിച്ചതും,,,, നിന്നെ അറിയില്ല എന്നവൾ പറഞ്ഞപ്പോൾ നീ അവളുടെ വീട്ടിൽ പോയി അവളുടെ അച്ഛനേം സഹോദരനേം ഒക്കെ തല്ലിയതും,,,,
അന്നൊക്കെ നിന്റെ സ്വഭാവത്തിന് വല്ലാത്തൊരു രൂപമായിരുന്നു,,, പേടിയായിരുന്നു,,,, ഒരുപക്ഷെ അന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ നീയെന്നെ അന്ന് തല്ലികൊന്നേനെ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്
ഞാനപ്പോൾ :പിന്നീടെപ്പോളെങ്കിലും നിനക്ക് ഇത്രക്കെന്നോട് സ്നേഹമുണ്ടായിരുന്നേൽ പറയാമായിരുന്നില്ലേ? മനസ്സിലെ സ്നേഹം വെച്ചു ഇങ്ങനെ വീർപ്പു മുട്ടി നടക്കണമായിരുന്നോ?
മറുപടിയായി അവൾ :കോളേജ് കഴിഞ്ഞു ഒരുപാട് തവണ നിന്റെ മുന്നില് വന്നു നിന്നോടിഷ്ട്ടാണെന്നു പറയണംന്ന് വെച്ചതാർന്നു അന്നൊക്കെ നിന്റെ മുന്നില് വന്നു പറയാൻ പേടിയായിരുന്നു,,,,, പിന്നീടെപ്പോഴോ നിന്നെ പറ്റി നിന്റെ നാട്ടിലും കൂട്ടുകാർക്കിടയിലും തിരക്കിയപ്പോൾ മോശമായതൊക്കെ ഞാൻ കേട്ടു
ഞാനപ്പോൾ അത്ഭുതത്തോടെ """എപ്പോൾ """...
അവൾ : ഇപ്പോളൊന്നും അല്ല കുറെ നാൾ മുന്നേ,,,,, പലരും നിന്നെ കുറിച്ച് മോശായി പറയാൻ തുടങ്ങി
ഞാനപ്പോൾ മനസ്സിൽ :ഓഹ്ഹൊ,,,, അപ്പൊ കുറെ നാൾ മുന്നേ എല്ലാർക്കും എന്നെ കുറിച്ച് അറിയാമായിരുന്നല്ലേ?
തുടർന്ന് കൊണ്ടവൾ
💬 Comments
View all comments