0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]

കൂട്ട് നിക്കാൻ ആഗ്രഹിച്ചു..എന്തുകൊണ്ടെന്നെന്നറിയോ നിനക്കതു,,, നിന്റെ യീ ഇഷ്ടങ്ങൾക്കൊക്കെ എതിര് നിക്കാതിരുന്നാൽ നീയെന്നെ ഒരിക്കലും വിട്ടു പോവില്ലെന്നു ഞാൻ വിശ്വസിച്ചു,,,അതും പറഞ്ഞു അവളാ സീറ്റിൽ കണ്ണുമടച്ചു ചാരി കിടക്കുന്നു

ആ സമയത്തു അവളുടെ കടക്കണ്ണിലൂടെ കണ്ണീർ ഒഴുകി വരുന്നത് കാണുന്നു... സിസിലി എന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നെനിക്കു അതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു... എന്റെ ഹൃദയത്തിനുള്ളിലപ്പോൾ മുള്ളു കൊള്ളുന്ന ഒരു വേദന എനിക്കനുഭവപ്പെടാൻ തുടങ്ങി.... ഞാനും അന്നേരം സീറ്റിലേക്ക് ചാഞ്ഞു കൊണ്ട് കണ്ണടച്ച് ഇരുന്നു..... അൽപനേരം കഴിഞ്ഞപ്പോൾ എന്റെ കയ്യിന്മേൽ സിസിലി അവളുടെ കൈ ചേർത്തു വെക്കുന്നു.... അവളുടെ കരസ്പർശം ഏറ്റപ്പോൾ അതെന്റെ ഹൃദയത്തിനുള്ളിൽ തണുത്ത നീരുറവയായി മാറുന്ന പോലെ തോന്നി എനിക്കപ്പോൾ....

അതോടൊപ്പം അവളുടെ ശബ്ദവും :പ്ലീസ് ദിലീ,,ക്ഷെമിക്കെടാ,, ഞാനെന്തോ എന്റെ വിഷമം കൊണ്ട് പെട്ടന്നങ്ങനൊക്കെ പറഞ്ഞുപോയി

ഞാനപ്പോൾ കണ്ണ് തുറന്നു അവളുടെ കയ്യിനെ എന്റെ ഹൃദയത്തോട് ചേർത്തിപിടിച്ചു കൊണ്ട് :ഞാനല്ലെടി നിന്നോട് സോറി പറയണ്ടേത് ,,, ഞാൻ കാരണം നിനക്കെന്തൊക്കെയാ നഷ്ടങ്ങള്,,, ആൽബി സെലിൻ അവരുടെ മുന്നിലൊക്കെ നീയിപ്പോൾ ,,, ഞാനിപ്പോളാണ് അതെപറ്റിയൊക്കെ അറിയുന്നേ? നീ എന്ത് മാത്രം വേദന ഉള്ളിലൊതുക്കുന്നുണ്ടെന്ന്

അവളപ്പോൾ രണ്ടു കയ്യ് കൊണ്ട് എന്റെ കയ്യിനെ അവളുടെ കൈകുമ്പിളിൽ ആക്കികൊണ്ട് :സത്യാണോ ദിലീ,, നീയീ പറയുന്നത്,,, വിശ്വസിച്ചോട്ടെ ഞാനിപ്പോ നിന്നെ!!

മറുപടിയായി ഞാൻ :വിശ്വസിക്കാം സിസിലി നിനക്കെന്നെ,,, ഇനി മുതലീ ദിലീപ് വേറൊരു പുരുഷനാവും,,,ഞാനീ സിസിലിയുടെ ആണ്,,,സിസിലിയുടെ മാത്രം,, നീ പറയുന്ന പോലെയാണ് ഇനി എനിക്കെല്ലാം

സിസിലി :ഹോ,,, ഞാനിതു എത്ര നാളായി കേൾക്കാൻ കൊതിച്ചതാ നീയിങ്ങനെയൊന്നു പറഞ്ഞിരുന്നെങ്കിലെന്നു,, പക്ഷെ ഇപ്പൊ,,, ഇപ്പൊ സമയം കടന്നുപോയി ദിലീ കടന്നുപോയി,,എനിക്കൊരു വാക്ക് പാലിക്കാനുണ്ട്,, എന്റെ സെലിനോട്,,, നീയിനി എന്റെ സെലിന്റെ മാത്രമായിരുന്നാൽ മതി,,, അതിൽ കൂടുതലൊന്നും സിസിലിയിനീ ജന്മത്തിൽ ആഗ്രഹിക്കുന്നില്ല,,ആഗ്രഹിക്കാനും പാടില്ല

ഞാനന്നേരം :പറ്റില്ല സിസിലി, പറ്റില്ലെനിക്ക്,, നീയില്ലാതെ എനിക്കിനി പറ്റില്ല,,, അവളെ ഞാൻ താലി ചാർത്തി എന്റെ ഭാര്യയാക്കി പൊന്നുപോലെ നോക്കാം,,,, എന്നാലും,,, എന്നാലും നീയില്ലാതെ എനിക്കിനി പറ്റില്ല

അത് കേട്ടപ്പോൾ സിസിലി :ഞാനവൾക്കു വാക്കുകൊടുത്തിട്ടുള്ളതാ ദിലീ,,,, നിന്റെ ജീവിതത്തില്, അവൾ വരുന്ന

💬 Comments

View all comments