0%

Chapter Title : പൈനാപ്പിള്‍ കേയ്ക്ക് [Smitha]

Author : സ്മിത Read All Parts 2001

അവളും. അയാളുടെ കൈകള്‍ അവളുടെ തോളിനെ തൊട്ടു. അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. ജാനകി മുഖമുയര്‍ത്തി അയാളുടെ കവിളില്‍ ചുണ്ടുകള്‍ അമര്‍ത്തി. എന്നിട്ട് അയാളോട് തന്‍റെ കവിളില്‍ ചുംബിക്കാന്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. അയാള്‍ മുഖം താഴ്ത്തി അവളുടെ പേലവമായ കവിളില്‍ ഉമ്മ വെച്ചു. "ഫീസ്‌ തന്നു," അയാളുടെ കൈ തന്‍റെ തോളില്‍ നിന്ന്‍ വേര്‍പെടുത്തി അവള്‍ പറഞ്ഞു. പിന്നെ അവള്‍ മുറിയില്‍ നിന്ന്‍ പുറത്ത് കടന്നു. സിറ്റൌട്ടിലെത്തി അവള്‍ വാതില്‍ക്കലേക്ക് നോക്കി. പുഞ്ചിരിയോടെ അയാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. അയാളുടെ മുഖത്ത് ദേഷ്യമോ നിരാശയോ ഉണ്ടോ എന്ന് അവള്‍ നോക്കി. ഇല്ല. പുഞ്ചിരി മാത്രം. ജാനകി സ്കൂട്ടറിന്‍റെയടുത്തെത്തി. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. ജാനകി സ്ക്രീനിലേക്ക് നോക്കി. "മോള്‍ കോളിംഗ്..." "എന്താ മുത്തേ?" ഫോണ്‍ ചെവിയോട് ചേര്‍ത്ത് അവള്‍ ചോദിച്ചു. "സോറി അമ്മേ..അമ്മേനെ വിളിക്കാന്‍ ഞാന്‍ മൊബൈല്‍ എടുത്ത് കേട്ടോ..." "അത് സാരമില്ല..." ജാനകി പുഞ്ചിരിച്ചു. "എന്നാടാ ചക്കരേ? മോള്‍ വിളിച്ചതെന്തിനാന്നു പറയൂ..." "അമ്മേ പൈനാപ്പിള്‍ കേക്ക് വാങ്ങാന്‍ മറക്കരുത്. അത് പറയാന്‍," "അത് അമ്മ മറക്കുമോ മുത്തേ?" "അല്ല പ്രണവിനെ ഒക്കെക്കണ്ട് പാവം മോളെ മറന്ന്‍ പോയാലോ എന്നോര്‍ത്ത് ഓര്‍മ്മിപ്പിച്ചതാ..." "പ്രണവ് ഓഫീസില്‍ പോയിട്ടുണ്ട്....വൈകുന്നേരം വന്ന്‍ കഴിഞ്ഞാല്‍ അമ്മ മോളെ ഒന്നും ഓര്‍ക്കില്ല...ഹഹഹ..." മുത്തുചിതറുന്നത് പോലെ ഭവാനി ചിരിക്കുന്നത് ഫോണിലൂടെ ജാനകി കേട്ടു.

💬 Comments

View all comments