0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

സോപ്പ് തന്നാൽ എന്നാ? ഞാൻ അത് കടിച്ചു തിന്നാനൊന്നും പോകുന്നില്ലല്ലോ!"

​അവൾ കയ്യിലിരുന്ന ആ ചെറിയ സോപ്പ് ബോക്സ് എടുത്ത് എനിക്ക് നേരെ കാട്ടി ആട്ടി.

​"ഇല്ലൈ അപ്പൂ... നോ ചാൻസ്! ഉന്നുടയ 'ബോഡി'ലെ എന്റെ സോപ്പ് പോട്ടാൽ ഇത് കേടായിപ്പോകും. നീ ഡിസൈനർ അളിയൻ അല്ലേ? വേണമെങ്കിൽ ആ സിലിംഗ് ഡിസൈൻ പണ്ണിയ പ്ലാസ്റ്റർ ഓഫ് പാരീസ് തോണ്ടി എടുത്തു ഒന്ന് തേച്ചു കുളിക്ക്. നല്ല വെളുത്ത് ഇരിക്കും! ഹഹഹ!"

​ഞാൻ പല്ലിറുമ്മി.

"എടി!!! നീ ഇത്രയും പിശുക്കിയാണോ? നാലാം ക്ലാസ്സിൽ പെൻസിൽ ചോദിച്ചപ്പോൾ തരാത്ത അതേ സ്വഭാവം ഇപ്പോഴും നിനക്കുണ്ടല്ലോ. ആ സോപ്പ് ഇങ്ങ് തന്നേ!"

​അവൾ വാതിൽക്കൽ വന്ന് നിന്ന് എന്നെ ഒന്ന് അടിമുടി നോക്കി.

"അപ്പൂ... സോപ്പ് വേണമെങ്കിൽ കൊഞ്ചം മര്യാദയാ കേൾക്കണം. 'അനുവേ... പ്ലീസ്... സോപ്പ് തരുമാ.. പ്ലീസ്...' എന്ന് ഇരക്കണം. അപ്പൊ യോസിക്കലാ.!!"

​ഞാൻ ഒരു നിമിഷം ആലോചിച്ചു.

ഈ ഉണ്ടക്കണ്ണിയോട് കെഞ്ചിയാൽ അവൾ അത് റെക്കോർഡ് ചെയ്ത് വെക്കുമെന്ന് തോന്നുന്നു.. കൈയിൽ ഫോണും ഉണ്ട്..എനിക്ക് ഉറപ്പാണ്.

​"വേണ്ടടി... നിന്റെ സോപ്പ് നിനക്ക് തന്നെ ഇരിക്കട്ടെ. ഞാൻ ആ ഹാൻഡ്വാഷ് ലിക്വിഡ് എടുത്ത് കുളിച്ചോളാം. നിന്റെ സാൻഡൽവുഡ് സോപ്പ് തേച്ചാൽ എനിക്ക് വല്ല ചൊറിച്ചിലും വരുമെന്ന് പേടിയാ!"

​അതും പറഞ്ഞ് ഞാൻ വാതിൽ ആഞ്ഞു വലിച്ചടച്ചു. അകത്തു നിന്ന് അവളുടെ ആ പൊട്ടിച്ചിരി എനിക്ക് കേൾക്കാമായിരുന്നു.

​"അപ്പൂ... ഹാൻഡ്വാഷ് പോട്ട് കുളിച്ചാൽ രാവിലെ നീ ഒരു ബബിൾ ഗം മാതിരി പച്ചയായി ഇരിക്കും! മറക്കാതെ കുളിച്ചിട്ട് വാടാ ഡിസൈനർ പട്ടി!"

അവൾ വെളിയിൽ നിന്ന് വിളിച്ചു കൂവി.

സോപ്പില്ലാതെ പച്ചവെള്ളത്തിൽ ഒരു 'പവർ' കുളി കഴിഞ്ഞു ഞാൻ ഷവർ ഓഫാക്കി.

തോർത്തെടുത്ത് ദേഹത്തെ വെള്ളമൊക്കെ ഒന്ന് ഒപ്പി.

ഒരു കറുത്ത ട്രാക്ക് പാന്റ്സ് എടുത്തിട്ടു. ഷർട്ട് ഇടാൻ നോക്കിയപ്പോഴാണ് എനിക്ക് ആ പഴയ വാശി ഓർമ്മ വന്നത്.

"അവൾക്ക് അവളുടെ സോപ്പ് മതിയല്ലോ, എന്നാൽ എന്റെ ഈ 'ബോഡി' ഒന്ന് കാണട്ടെ!"

എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

​ബാത്റൂമിന്റെ വാതിൽ

💬 Comments

View all comments