0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പതുക്കെ അവളുടെ പുതപ്പെടുത്ത് ആ കാലുകൾ മൂടി.

എനിക്ക് എന്തോ ഒരു നഷ്ടബോധം തോന്നി.

എങ്കിലും ആ രാത്രിയുടെ നിശബ്ദതയിൽ, തലയണകൾക്ക് അപ്പുറത്തിരുന്ന് അവൾ എന്നെ നോക്കിയ ആ നോട്ടം... അതിൽ പൈനാപ്പിളിന്റെ പുളിയല്ല, നല്ല ഒന്നാന്തരം കരിമ്പിൻ ജ്യൂസിന്റെ മധുരമായിരുന്നു.

​അവൾ ലൈറ്റ് ഓഫ് ചെയ്യാൻ സൈഡ് ടേബിളിലേക്ക് കൈ നീട്ടി. മുറിയിൽ ഇരുട്ടായപ്പോൾ ആ കൊലുസ്സിന്റെ കിലുക്കം മാത്രം എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

​"സരി മോളെ... ഇനി നിന്റെ 'തമിഴ് വിശ്വരൂപം' നിർത്തി കൊഞ്ചം നേരം തൂങ്കു. രാവിലെ ബാംഗ്ലൂർ പോകാനുള്ളതാ,"

ഞാൻ മെല്ലെ കണ്ണ് ചിമ്മി.

മുറിയിലെ വെളിച്ചം അണയ്ക്കുന്നതിന് തൊട്ടുമുൻപ് എസി ഓൺ ആണെങ്കിലും, അന്നത്തെ ആ അലച്ചിലും സേലത്തെ ഉഷ്ണവും കാരണം ഷർട്ട് ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നത് പോലെ തോന്നി.

ഞാൻ പതുക്കെ എഴുന്നേറ്റ് ഇരുന്ന് ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി വിടുവിക്കാൻ തുടങ്ങി.

​അനു ഫോൺ മാറ്റി വെച്ച് തിരിഞ്ഞതും ഞാൻ ഷർട്ട് പകുതി അഴിച്ച അവസ്ഥയിലായിരുന്നു.

എന്റെ ആ 'സിക്സ് പാക്ക് കണ്ടതും അവൾ ബെഡിൽ ഞെട്ടി എഴുന്നേറ്റിരുന്നു. ആ ഉരുണ്ട കണ്ണുകൾ മുട്ടയോളം വട്ടത്തിൽ പുറത്തേക്ക് തള്ളി!

​"അയ്യോ! എന്നാടാ ഇത്? അപ്പൂ... നീ എന്നാ പണ്ണുവായേ?"

അവൾ പുതപ്പ് നെഞ്ചോട് ചേർത്ത് പിടിച്ച് നിലവിളിച്ചു.

​ഞാൻ ഷർട്ട് ഊരാൻ തുടങ്ങിയ കൈ അവിടെത്തന്നെ നിർത്തി.

"എന്താടി? ഷർട്ട് അഴിക്കാൻ തുടങ്ങിയതാ. ഭയങ്കര ചൂട്, ശരീരമെല്ലാം ചൊറിയുന്നു."

​അവൾ കയ്യിലിരുന്ന തലയിണ എനിക്ക് നേരെ ഒരു പരിച പോലെ പിടിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ടും ചമ്മൽ കൊണ്ടും

💬 Comments

View all comments