Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നിന്ന് കണ്ണ് മാറ്റാതെ തന്നെ അവൾ ആ തമിഴ് കലർന്ന ശബ്ദത്തിൽ ചോദിച്ചു:
"ഏണ്ടാ അപ്പു... ഇപ്പടി പാർത്തിട്ടിരിക്കൻ? പൈനാപ്പിൾ ലൈം ഇപ്പൊ എന്റെ കാലിലാണോ ഇരിക്കുന്നത്?"
ഞാൻ ഞെട്ടിപ്പോയി!
എന്റെ നോട്ടം അവൾ ഫോണിലൂടെ കണ്ടോ അതോ അവളുടെ ആ ഉണ്ടക്കണ്ണിക്ക് സൈഡിലും കാഴ്ചയുണ്ടോ?
ഞാൻ വേഗം ശ്രദ്ധ മാറ്റാൻ വേണ്ടി മുകളിലെ ആ പ്ലെയിൻ സിലിംഗിലേക്ക് നോക്കി.
"ഏയ്.. ഞാൻ.. ഞാൻ അത് നോക്കിയതല്ല. നിന്റെ ആ കൊലുസ്സ്... അത് അളിയന്റെ വീടിന്റെ സിലിംഗ് ഡിസൈൻ പോലെ അത്ര മോശമല്ലല്ലോ എന്ന് ആലോചിച്ചതാ!"
ഞാൻ ഒരുമാതിരി ചമ്മി വിക്കി പറഞ്ഞു.
അനു പതുക്കെ ഫോൺ താഴെ വെച്ചു. എന്നിട്ട് ആ തലയണയ്ക്ക് അപ്പുറത്ത് നിന്ന് എന്നെ ഒന്ന് തുറിച്ചു നോക്കി. അവളുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു.
"അപ്പൂ... റൊമ്പ അധികമാ പോകാതെ. സിലിംഗ് ഡിസൈനും എന്റെ കൊലുസ്സും തമ്മിൽ എന്നാ സംബന്ധം?
നീ എന്റെ കാല് താനേ നോക്കിട്ട് ഇരുന്നിയേ? പുരിഞ്ചു പോച്ച് മോനേ... നിന്റെ മനസ്സിനുള്ളിൽ വല്ല ഇന്റീരിയർ ഡിസൈനും നടക്കുന്നുണ്ടോ?"
"ഒന്ന് പോടീ ഉണ്ടക്കണ്ണീ! ഞാൻ നിന്റെ ആ പഴയ കണക്ക് ആലോചിച്ചതാ. അന്ന് നീ ഈ കാല് വെച്ചല്ലേ എന്നെ ചവിട്ടി ഓടിച്ചത്? ഇപ്പോഴും അതിന് ഒരു മാറ്റവുമില്ലല്ലോ!"
അവൾ പതുക്കെ എഴുന്നേറ്റ് ഇരുന്നു. ആ കൊലുസ്സ് ഒന്നുകൂടി കിലുങ്ങി.
"സരി... വിടു. ആനാ ഇപ്പടി പാർക്കരുത് റൊമ്പ തപ്പ്. നിനക്ക് കൊഞ്ചം ഉറക്കം വരുതില്ലൈ? ബാംഗ്ലൂർ പോകുമ്പോ വണ്ടി ഓട്ട മുടിയാതല്ലോ."
അവൾ
💬 Comments
View all comments