Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അകത്തുനിന്ന് ഷവറിന്റെയും വെള്ളം വീഴുന്നതിന്റെയും ശബ്ദം കേട്ടു തുടങ്ങി. ഞാൻ പതുക്കെ ആ ബെഡിൽ ഒന്ന് ചരിഞ്ഞു. ഷർട്ട് അഴിക്കാൻ അവൾ തന്ന പെർമിഷൻ ഉപയോഗിച്ച് ഞാൻ വേഗം ഷർട്ട് ഊരി ആ കസേരയിൽ ഇട്ടു.പാന്റും മുകളിൽ ഒരു ഇന്നർ ബനിയൻ മാത്രം ഇട്ട് എസിയുടെ കാറ്റും കൊണ്ട് കിടന്നപ്പോൾ സത്യം പറഞ്ഞാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി!
പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ ആ ബാത്റൂം വാതിലിലായിരുന്നു. അകത്തുനിന്ന് അവൾ പതുക്കെ പാട്ട് മൂളുന്നത് കേൾക്കാം. തമിഴ് പാട്ടാണോ മലയാളം പാട്ടാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഈണം.
ഞാൻ വെറുതെ ഒന്ന് ചൊറിഞ്ഞു:
"എടി... ഉണ്ടക്കണ്ണീ! നീ അവിടെ സോപ്പിട്ട് പതപ്പിച്ചു നിൽക്കാതെ വേഗം ഇറങ്ങാൻ നോക്ക്. എനിക്ക് കുളിച്ചിട്ട് വേണം ഒന്ന് സമാധാനമായി ഉറങ്ങാൻ. നീ കുളിച്ചു കഴിയുമ്പോഴേക്കും സേലത്തെ തിരുവിഴാ കഴിഞ്ഞു അടുത്ത വർഷത്തെ ഉത്സവം തുടങ്ങുമല്ലോ!"
അകത്തുനിന്ന് ഷവറിന്റെ ശബ്ദത്തിനിടയിലൂടെ അവളുടെ മറുപടി വന്നു:
"ഡെയ് അപ്പൂ... കൊഞ്ചം വെയിറ്റ് പണ്ണുടാ! പെണ്ണുങ്ങൾ കുളിക്കുമ്പോൾ ഇപ്പടി താൻ ഇരിക്കും. നീ ഷർട്ട് അഴിച്ചു എന്ന് നിനച്ചു ഞാൻ കണ്ണ് തുറക്കാതെ താൻ വെളിയിൽ വരേൻ, പുരിഞ്ചുതാ?"
"ഓ... നിന്റെ ഒരു ജാഡ! നീ കണ്ണ് തുറന്നാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. നീ വേഗം ഇറങ്ങിയാൽ മതി."
സമയം പതുക്കെ നീങ്ങി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും വികൃതി ബുദ്ധി തോന്നി. ഞാൻ പതുക്കെ എഴുന്നേറ്റ് ബാത്റൂം വാതിലിനടുത്ത് പോയി മെല്ലെ ഒന്ന് തട്ടി.
"അനുവേ... സോപ്പ് തീർന്നു പോയോ? അതോ വെള്ളം വറ്റിയോ? എന്താ ശബ്ദമൊന്നും കേൾക്കാത്തത്?"
പെട്ടെന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചു.
"അപ്പൂ! നീ എന്നാടാ വാതിൽക്കൽ വന്ന് തട്ടുവായേ? ഉനക്ക് കൊഞ്ചം കൂടെ വെക്കമില്ലൈ? പോയി അന്ത ബെഡ്ഡില് പടുടാ ഡിസൈനർ അളിയാ! ഞാൻ ഇപ്പൊ വരേൻ..."
അവളുടെ ആ വിറച്ച ശബ്ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി, കക്ഷി അകത്തിരുന്ന് ശരിക്കും പേടിക്കുന്നുണ്ടെന്ന്. ഞാൻ ചിരിച്ചു കൊണ്ട് തിരികെ പോന്നു.
. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന
💬 Comments
View all comments