Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ജ്യൂസ് പോലെ ഒന്ന് തുള്ളി. അവൾക്ക് എന്നെ കാണുമ്പോൾ ഇപ്പോഴും ആ പഴയ നാലാം ക്ലാസ്സിലെ നാണമുണ്ടെന്ന് എനിക്ക് ഉറപ്പായി.
റൂമിലെ ആ ചൂടും പിന്നെ നമ്മൾ തമ്മിലുള്ള ആ ഒരു 'ഷർട്ട്' ബഹളവും കഴിഞ്ഞപ്പോൾ അനുവിന് ഉറക്കം വരുന്ന ലക്ഷണമില്ല. അവൾ ലൈറ്റ് ഇട്ട് പതുക്കെ എഴുന്നേറ്റു ബാഗ് തുറന്ന് വസ്ത്രങ്ങൾ തപ്പാൻ തുടങ്ങി.
"എന്താടി... ഈ അർദ്ധരാത്രിയിൽ തുണി മാറുകയാണോ?"
ഞാൻ സംശയത്തോടെ ചോദിച്ചു.
അവൾ ഒരു ജോഡി വസ്ത്രങ്ങൾ കൈയ്യിലെടുത്തു കൊണ്ട് എന്നെ നോക്കി ആ പഴയ ഉണ്ടക്കണ്ണുകൾ ഒന്ന് മിഴിപ്പിച്ചു.
"ഡെയ് അപ്പു... എനക്ക് തൂക്കം വരാതു. ഇന്ത വിയർപ്പ് പാരു... റൊമ്പ കഷ്ടമാ ഇരിക്കുത്. ഞാൻ കുളിക്കപ്പോറേൻ... കുളിച്ചിട്ട് തൂങ്കലാം എന്ന് നിനച്ചിട്ടേൻ."
എന്നിട്ട് അവൾ ബാത്‌റൂമിന് അടുത്തേക്ക് നടന്നു വാതിൽക്കൽ നിന്നു കൊണ്ട് എന്നെ ഒന്ന് കൂടി നോക്കി.
"അപ്പൂ... ഞാൻ കുളിക്കുന്ന ടൈംല വേണമെങ്കിൽ നീ ഡ്രസ്സ് മാറ്റിക്കോ. ഷർട്ട് അഴിച്ചിട്ട് ബനിയൻ മട്ടും പോട്ടാൽ ശരി. ആനാ ഞാൻ വെളിയില് വരുമ്പോഴേക്കും നീ ഫുൾ ഡ്രസ്സ് പോട്ടിരിക്കണം! പുരിഞ്ചുതാ?"
അതും പറഞ്ഞ് അവൾ കുളിച്ചു കഴിഞ്ഞിട്ട് ഇടാനുള്ള ആ പുതിയ വസ്ത്രങ്ങളും എടുത്ത് കുളിമുറിയിലേക്ക് കയറി വാതിൽ 'ടപ്പേ'ന്ന് അടച്ചു.
ഞാൻ കിടക്കയിൽ ഇരുന്നിട്ട് ഒന്ന് ആലോചിച്ചു. സത്യം പറഞ്ഞാൽ എനിക്കും നല്ല ക്ഷീണമുണ്ട്. ഒരു കുളി പാസ്സാക്കിയാൽ നല്ല സുഖമായി ഉറങ്ങാം. ഞാൻ ബാത്‌റൂമിന്റെ വാതിൽക്കൽ പോയി ഒന്ന് മുട്ടി.
"ഊഹ്... എന്നാൽ ഞാനും കുളിക്കാൻ പോവാണെ. നീ വേഗം കുളിച്ചിറങ്ങിക്കോണം. എനിക്ക് ഉറക്കം വരുന്നു!"
അകത്തു നിന്ന് വെള്ളം തുറന്നു വിടുന്ന ശബ്ദത്തോടൊപ്പം അവളുടെ ആ ചിരി കലർന്ന തമിഴ് ഡയലോഗും വന്നു:
"ഏയ് അപ്പൂ! ഞാൻ കുളിച്ചു മുടിക്ക അര മണിക്കൂറെങ്കിലും ആകും മോനേ... നീ വെയിറ്റ് പണ്ണു! ഇത്രയും നേരം നിനക്ക് തിരക്കില്ലായിരുന്നല്ലോ... ഇപ്പൊ എന്നാ ഇപ്പടി സൊല്ലുറേ?"
അവളുടെ ആ 'അരമണിക്കൂർ' ഡയലോഗ് കേട്ടപ്പോൾ എനിക്ക് തലയിൽ കൈ വെക്കാനാണ് തോന്നിയത്. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം!
കുറച്ചു കഴിഞ്ഞ്
💬 Comments
View all comments