Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ആ ഉരുണ്ട കണ്ണുകൾ മുട്ടയോളം വട്ടത്തിൽ പുറത്തേക്ക് തള്ളി!
"അയ്യോ! എന്നാടാ ഇത്? അപ്പൂ... നീ എന്നാ പണ്ണുവായേ?"
അവൾ പുതപ്പ് നെഞ്ചോട് ചേർത്ത് പിടിച്ച് നിലവിളിച്ചു.
ഞാൻ ഷർട്ട് ഊരാൻ തുടങ്ങിയ കൈ അവിടെത്തന്നെ നിർത്തി.
"എന്താടി? ഷർട്ട് അഴിക്കാൻ തുടങ്ങിയതാ. ഭയങ്കര ചൂട്, ശരീരമെല്ലാം ചൊറിയുന്നു."
അവൾ കയ്യിലിരുന്ന തലയിണ എനിക്ക് നേരെ ഒരു പരിച പോലെ പിടിച്ചു. അവളുടെ മുഖം ദേഷ്യം കൊണ്ടും ചമ്മൽ കൊണ്ടും ചുവന്നു തുടുത്തു.
"അപ്പൂ! ഷർട്ട് അഴിച്ചാൽ ഉന്നെ കൊന്നിടുവേൻ! ഇപ്പടി ഇരുന്നാൽ ഞാൻ ഇങ്കെ ഇരിക്കമാട്ടേൻ. എന്നാടാ... 'സെഡ്യൂസിംഗ്' ആണോ? ഇന്ത ഡിസൈനർ ബുദ്ധി എന്റെ അടുത്തു വേണ്ട മോനേ!"
ഞാൻ ചിരി കടിച്ചുപിടിച്ചു.
"സെഡ്യൂസിംഗോ? എടി, ഈ കോലം ഉള്ള നിന്നെയാണോ സെഡ്യൂസിംഗ് ചെയ്യേണ്ടത്? എനിക്ക് ചൂട് എടുത്തിട്ട് വയ്യ അതുകൊണ്ടാ..."
"ഇത്രയും നല്ല എസി ഉള്ളപ്പോൾ നിനക്ക് ചൂടോ...അതൊന്നും എനക്ക് തെരിയാത്! ഷർട്ട് പോടാതിരുന്നാൽ അത് റൊമ്പ തപ്പ്. നീ ബോഡി കാട്ടി എന്നെ മയക്കാൻ നോക്കണ്ട. മര്യാദയ്ക്ക് ഷർട്ട് പോടു. ഇല്ലേൽ ഞാൻ ഇപ്പോഴേ പോയി ആ സെൽവി അക്കയോട് പരാതി ചൊല്ലുറേൻ!"
"പരാതി പറഞ്ഞാൽ അവൾ വന്ന് എനിക്ക് വേറെ ഷർട്ട് ഇട്ടു തരുമോ?"
ഞാൻ മെല്ലെ ഒന്ന് ചൊറിഞ്ഞു.
അവൾ പല്ലിറുമ്മിക്കൊണ്ട് കയ്യിലിരുന്ന ഫോൺ എറിയാൻ ഓങ്ങി.
"അപ്പൂ! തമാശ വേണ്ട. ഷർട്ട് അഴിക്കാതെ അന്ത മൂലയിൽ പോയി തൂങ്ങു. ഉന്നുടയ 'ബോഡി' പാക്കറ അളവിന് എനിക്ക് വട്ടൊന്നും ഇല്ലൈ. പുരിഞ്ചുതാ?"
അവളുടെ ആ വിരട്ടൽ കണ്ടപ്പോൾ എനിക്ക് മനസ്സിലായി, ഇവൾക്ക് ഉള്ളിന്റെയുള്ളിൽ പേടിയല്ല, മറിച്ച് എന്തോ ഒരു ചമ്മലാണെന്ന്. ഞാൻ പതുക്കെ ബട്ടൺസ് വീണ്ടും ഇട്ടു.
"സരി... സരി... കോപപ്പെടാതേ. നിന്റെ ഈ ഉണ്ടക്കണ്ണ് കണ്ട് പേടിച്ചിട്ട് ഞാൻ ഷർട്ട് ഇടാം.. പോരെ.."
അവൾ ഒന്ന് സമാധാനപ്പെട്ട് ബെഡിലേക്ക് ചരിഞ്ഞു.
" നീ ഷർട്ട് ബട്ടൺ മര്യാദയ്ക്ക് പോട്ടിട്ട് അന്ത മൂലയിൽ പടു. ലൈറ്റ് ഓഫ് പണ്ണു!"
മുറിയിൽ ഇരുട്ടായപ്പോൾ, ഷർട്ടിന്റെ ഇടുക്കത്തിനിടയിലും എന്റെ ഹൃദയം പൈനാപ്പിൾ ലൈം
💬 Comments
View all comments