0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ആ ബെഡിലെ വിരിപ്പ് തടവി നോക്കി.

"പറ്റൂല്ല മോനെ... നീ ആ കസേരയിൽ തൂങ്കു.അല്ലെങ്കി നേരത്തേ സെൽവിയുടെ മുന്നിന്ന് പറഞ്ഞപോലെ നിലത്തു കെടക്ക്...!"

​ഞാൻ ആ കസേരയിലേക്ക് ഒന്ന് നോക്കി. ഒരുമാതിരി മരത്തടി കൊണ്ട് ഉണ്ടാക്കിയ പഴയ ഡിസൈൻ കസേര. അതിൽ കിടന്നാൽ രാവിലെ ആകുമ്പോഴേക്കും എന്റെ നട്ടെല്ല് സേലം ഹൈവേ പോലെ വളഞ്ഞു പോകും.

'ശെടാ ഇവളിത് സീരിയസ് ആയി പറയുന്നതാണോ' എന്ന് ചിന്തിച്ചുപോയി ഞാൻ....പക്ഷെ വിട്ടുകൊടുത്താൽ ശരിയാവില്ല..

​"അയ്യോ.. ഒന്ന് പോടീ! ഈ നിലത്ത് കിടന്ന് ഉറങ്ങാനോ? അതൊന്നും നടക്കില്ല മോളെ. പിന്നെ നീ പറഞ്ഞ ആ കസേര... അതിൽ എങ്ങനെയെടീ ഉണ്ടക്കണ്ണീ ഒരാൾക്ക് ഉറങ്ങാൻ പറ്റുന്നത്? ഞാൻ അതിൽ മണിക്കൂറുകൾ ഇരുന്നാൽ ആ കസേര അപ്പൊ തന്നെ 'ടപ്പേ'ന്ന് പൊട്ടും!"

​"അപ്പൂ... റൊമ്പ അധികമാ പേസാതെ! നീ അന്ത ചെയർലെ ഇരുന്നിട്ടേ തൂങ്കു. ഇല്ലേൽ നിലത്ത് പടു. അന്ത ബെഡ്ഡില് വരണമെന്ന് നെനയ്ക്കണ്ട. നിന്റെ ഉദ്ദേശം എനിക്ക് നല്ലോണം പുരിയും മോനേ ഡിസൈനർ അളിയാ...!!!"

​എനിക്ക് ദേഷ്യവും ചിരിയും ഒരുപോലെ വന്നു.

"എന്ത് ഉദ്ദേശം? എടി, നീ വിചാരിക്കുന്നത് പോലെ നിന്നെ പിടിച്ചു തിന്നാനൊന്നും എനിക്ക് താല്പര്യമില്ല. ഞാൻ ആ സൈഡിൽ, നീ ഈ സൈഡിൽ... അങ്ങനെ കിടക്കാം. അല്ലാതെ വേറെ വഴിയില്ലല്ലോ!"

​അതുകേട്ടതും അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു കണ്ണ് ഉരുട്ടി.

"ആഹാ... എന്താ അതിമോഹം! ഇന്ന് കണ്ടവന്റെ ഒപ്പം കിടക്കയിൽ കിടക്കാൻ ഞാൻ എന്താ ബസ് സ്റ്റാൻഡ് വെടിയാണോ? ഹും!!!"

അനുവിന്റെ ആ 'ബസ് സ്റ്റാൻഡ് വെടി' പ്രയോഗം കേട്ടതും

💬 Comments

View all comments