0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

മുഖം അമർത്തിയിട്ട് പതുക്കെ ഒന്ന് തലയുയർത്തി നോക്കി. അവളുടെ ആ ഉരുണ്ട കണ്ണുകളിൽ അപ്പോഴും ആ ദേഷ്യത്തിന്റെ ഒരു ചെറിയ കനൽ ഉണ്ടായിരുന്നു.

​"നീ ഒണ്ണും ചൊല്ല വേണ്ട അപ്പൂ! നീ എന്നാ അവിടെ ഇളിച്ചു കൊണ്ട് നിൽക്കുവായേ? അന്ത അക്കയെ പാർത്ത്
'അക്കാ വിടുങ്കെ... അവൾ കൊഞ്ചം അധികം പേശുവാ'
എന്ന് നീ ചൊല്ലുവായേ... നിനക്ക് അവളുടെ കൂടെ വല്ല 'സമാചാരവും' ഇരിക്കാ?"

​ഞാൻ ചിരിച്ചു പോയി.

"അയ്യടാ! ആ പാവം റിസപ്ഷനിസ്റ്റ് ചേച്ചിയെയാണോ നീ സംശയിക്കുന്നത്? ഞാൻ ആകെ ചമ്മി ഇരിക്കുകയായിരുന്നു. നിന്റെ ആ തമിഴ് കേട്ട് അവർ വല്ല കേസും കൊടുത്താൽ നമ്മൾ ഇന്ന് സേലം ജയിലിൽ കിടന്നേനെ!"

​അനു എഴുന്നേറ്റ് ഇരുന്നു.

"ജയിലിലാ? എന്നെ ആരും ജയിലിൽ ഇടാൻ മുടിയാത്! "

"അനു.. ഇനി തമിഴ് സംസാരം വേണ്ട കേട്ടോ.."

"എന്നാടാ.. അപ്പു.. സേലത്തു വന്നാൽ തമിഴ് സംസാരിക്കണം...നീയും തമിഴ് പേസണം.."

"ഓഹ്.. ഒന്നുപോടീ...എനിക്കൊന്നും വയ്യ പേശാൻ...!!"

"ഡേയ് അപ്പൂ..ഈ ഒറ്റ റൂമിൽ എങ്ങനെയാടാ നമ്മൾ കിടക്കുന്നത്? പാര്... ഒരേ ഒരു ബെഡ് മട്ടും താൻ ഇരുക്ക്. നീ എങ്കെ പോയി പടുപ്പായേ?"

​ഞാൻ ആ റൂമിലെ ആഡംബരമൊക്കെ ഒന്ന് നോക്കി.

"റൂം കൊള്ളാം അനുവേ. നല്ല സെറ്റപ്പ്. പിന്നെ ബെഡിന്റെ കാര്യം... നീ പേടിക്കണ്ട, ഞാൻ അവിടെ ആ ബെഡിന്റെ മൂലക്ക് അങ്ങ് അഡ്ജസ്റ്റ് പണ്ണുവായേ.. നീ ഇങ്ങേ അറ്റത്തും കിടന്നോ...!!
അല്ലാതെ വേറെ വഴിയില്ലല്ലോ. പുറത്ത് ആ തിരുവിഴാ ബഹളത്തിനിടയിൽ റോഡിൽ പോയി പടുക്ക മുടിയാതല്ലോ?"

​അവൾ പതുക്കെ

💬 Comments

View all comments