Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കൊണ്ട് പോകും. നോക്ക് അനുവേ...
നമ്മൾ രണ്ട് പേരും മെച്വേർഡ് ആണ്. നീ ആ മൂലയിൽ തിരിഞ്ഞു കിടന്നോ, ഞാൻ ഈ അറ്റത്ത് കിടന്നോളാം. രണ്ടുപേർക്കും ഇടയിൽ വേണമെങ്കിൽ ആ സിലിംഗ് ഡിസൈൻ പോലെ നാലഞ്ച് തലയിണ വെക്കാം. പോരേ?"
അവൾ പതുക്കെ ഒന്ന് ആലോചിച്ചു. എസിയിൽ നിന്ന് വരുന്ന തണുത്ത കാറ്റും പുറത്തെ ആ ഉത്സവ മേളവും മുറിയിൽ ഒരു വല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നുണ്ടായിരുന്നു.
അനു ബെഡിന്റെ നടുവിൽ ഒരു അതിർത്തി രേഖ വരയ്ക്കുന്നത് പോലെ ആ നാല് തലയിണകൾ അടുക്കി വെച്ചു. എന്നിട്ട് എന്നെ ഒന്ന് പുച്ഛിച്ചു നോക്കി.
"സരി... ആനാ നിന്റെ കൈ വല്ലതും എന്റെ സൈഡിലോട്ട് വന്നാൽ, രാവിലെ നീ എഴുന്നേൽക്കുന്നതിനു മുന്നേ നിന്റെ ആ 'ആണും പെണ്ണും കെട്ട' അമേസ് കാർ ഞാൻ തമിഴ്നാട്ടിൽ തന്നെ വിറ്റിട്ട് പോകും. പുരിഞ്ചുതാ?"
അവൾ അങ്ങനെ പറഞ്ഞെങ്കിലും ആ എസിയുടെ കുളിർമയിൽ അവളുടെ മുഖത്തെ ആ കാഠിന്യമൊക്കെ കുറഞ്ഞുവരുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് ബെഡിന്റെ ഒരറ്റത്ത് ഇരുന്നു.
"പുരിഞ്ചു... പുരിഞ്ചു! നിന്റെ ഈ ഉണ്ടക്കണ്ണ് കണ്ടാൽ തന്നെ പേടിയാകും, പിന്നെയാ നിന്റെ അടുത്തേക്ക് വരുന്നത്!"
അവൾ എന്നെ നോക്കി ഒന്ന് ചുണ്ട് ചുളിച്ചു. ആ തമിഴ് കലർന്ന വഴക്കിനിടയിലും ഞങ്ങൾ രണ്ടുപേരും പതുക്കെ ആ വലിയ ബെഡിന്റെ രണ്ട് അറ്റങ്ങളിലായി സ്ഥാനം പിടിച്ചു. പക്ഷേ ഉറക്കം അത്ര വേഗം വരുമെന്ന് എനിക്ക് തോന്നിയില്ല.
ഞാൻ ഫോൺ നോക്കികൊണ്ടേ ഇരുന്നു..
ചേച്ചി വാട്സാപ്പ് സ്റ്റാറ്റസ് ട്രെയിൻ പോലെ ഇട്ടുവെച്ചിട്ടുണ്ട്..
ഹൌസ് വാമിങ് നു വന്ന എല്ലാവരുടെയും ഫോട്ടോ എടുത്തുവെച്ചത് പോലെയുണ്ട്..
ഇതൊക്കെ ഏത് ബന്ധത്തിലുള്ള കുടുംബക്കാരാണോ ഈശ്വരാ ഒന്നാലോചിച്ചു ഓരോരുത്തരുടെയും ഫോട്ടോ തട്ടി തട്ടി മാറ്റിയപ്പോളാണ് ആ ഫോട്ടോ എന്റെ കണ്ണിൽ പതിഞ്ഞത്..ദാവണി ഉടുത്തു ചിരിച്ചു പോസ് ചെയ്തുനിൽക്കുന്ന പൈനാപ്പിൾ റാണി..
.
https://freeimage.host/i/qhlN11t
നോക്കിയിരുന്നു പോയി ഞാൻ..
'എന്റെ പൊന്നുചേച്ചി.. ഇങ്ങനെ ഇതിനെ സ്റ്റാറ്റസ് ഇട്ടുവെച്ചാൽ കല്യാണം ആലോചനയുടെ ക്യു തന്നെയാവും എന്ന് റിപ്ലൈ ഇടണം എന്ന് തോന്നി...'
പക്ഷെ അതൊക്കെ
💬 Comments
View all comments