0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വരുന്നു!"

​അകത്തു നിന്ന് വെള്ളം തുറന്നു വിടുന്ന ശബ്ദത്തോടൊപ്പം അവളുടെ ആ ചിരി കലർന്ന തമിഴ് ഡയലോഗും വന്നു:

​"ഏയ് അപ്പൂ! ഞാൻ കുളിച്ചു മുടിക്ക അര മണിക്കൂറെങ്കിലും ആകും മോനേ... നീ വെയിറ്റ് പണ്ണു! ഇത്രയും നേരം നിനക്ക് തിരക്കില്ലായിരുന്നല്ലോ... ഇപ്പൊ എന്നാ ഇപ്പടി സൊല്ലുറേ?"

അവളുടെ ആ 'അരമണിക്കൂർ' ഡയലോഗ് കേട്ടപ്പോൾ എനിക്ക് തലയിൽ കൈ വെക്കാനാണ് തോന്നിയത്. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം!

​കുറച്ചു കഴിഞ്ഞ് അകത്തുനിന്ന് ഷവറിന്റെയും വെള്ളം വീഴുന്നതിന്റെയും ശബ്ദം കേട്ടു തുടങ്ങി. ഞാൻ പതുക്കെ ആ ബെഡിൽ ഒന്ന് ചരിഞ്ഞു. ഷർട്ട് അഴിക്കാൻ അവൾ തന്ന പെർമിഷൻ ഉപയോഗിച്ച് ഞാൻ വേഗം ഷർട്ട് ഊരി ആ കസേരയിൽ ഇട്ടു.പാന്റും മുകളിൽ ഒരു ഇന്നർ ബനിയൻ മാത്രം  ഇട്ട് എസിയുടെ കാറ്റും കൊണ്ട് കിടന്നപ്പോൾ സത്യം പറഞ്ഞാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി!

​പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ ആ ബാത്റൂം വാതിലിലായിരുന്നു. അകത്തുനിന്ന് അവൾ പതുക്കെ പാട്ട് മൂളുന്നത് കേൾക്കാം. തമിഴ് പാട്ടാണോ മലയാളം പാട്ടാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഈണം.

​ഞാൻ വെറുതെ ഒന്ന് ചൊറിഞ്ഞു:

"എടി... ഉണ്ടക്കണ്ണീ! നീ അവിടെ സോപ്പിട്ട് പതപ്പിച്ചു നിൽക്കാതെ വേഗം ഇറങ്ങാൻ നോക്ക്. എനിക്ക് കുളിച്ചിട്ട് വേണം ഒന്ന് സമാധാനമായി ഉറങ്ങാൻ. നീ കുളിച്ചു കഴിയുമ്പോഴേക്കും സേലത്തെ തിരുവിഴാ കഴിഞ്ഞു അടുത്ത വർഷത്തെ ഉത്സവം തുടങ്ങുമല്ലോ!"

​അകത്തുനിന്ന് ഷവറിന്റെ ശബ്ദത്തിനിടയിലൂടെ അവളുടെ മറുപടി വന്നു:

"ഡെയ് അപ്പൂ... കൊഞ്ചം വെയിറ്റ് പണ്ണുടാ! പെണ്ണുങ്ങൾ കുളിക്കുമ്പോൾ ഇപ്പടി താൻ ഇരിക്കും.  നീ

💬 Comments

View all comments