Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കുസൃതിച്ചിരി വിരിഞ്ഞു. അവൾ എഴുന്നേറ്റ് വന്ന് അവളുടെ ബാഗ് മുറുക്കിപ്പിടിച്ചു.
"പോയെടാ മോനേ! അപ്പടി ഞാൻ കുളിച്ച സോപ്പ് ഒന്നും വേറാർക്കും കൊടുക്കമാട്ടേൻ. എന്റെ സോപ്പ് റൊമ്പ സ്പെഷ്യൽ... സാൻഡൽവുഡ് സ്മെൽ വരുത്! നീ വേണമെങ്കിൽ പച്ചവെള്ളത്തിൽ കുളിച്ചിട്ട് വാ!"
എനിക്ക് ദേഷ്യം വന്നു.
"എടി... പച്ചവെള്ളത്തിൽ കുളിച്ചാൽ വിയർപ്പ് മണം പോകില്ല. നീ ആ സോപ്പ് തന്നാൽ എന്നാ? ഞാൻ അത് കടിച്ചു തിന്നാനൊന്നും പോകുന്നില്ലല്ലോ!"
അവൾ കയ്യിലിരുന്ന ആ ചെറിയ സോപ്പ് ബോക്സ് എടുത്ത് എനിക്ക് നേരെ കാട്ടി ആട്ടി.
"ഇല്ലൈ അപ്പൂ... നോ ചാൻസ്! ഉന്നുടയ 'ബോഡി'ലെ എന്റെ സോപ്പ് പോട്ടാൽ ഇത് കേടായിപ്പോകും. നീ ഡിസൈനർ അളിയൻ അല്ലേ? വേണമെങ്കിൽ ആ സിലിംഗ് ഡിസൈൻ പണ്ണിയ പ്ലാസ്റ്റർ ഓഫ് പാരീസ് തോണ്ടി എടുത്തു ഒന്ന് തേച്ചു കുളിക്ക്. നല്ല വെളുത്ത് ഇരിക്കും! ഹഹഹ!"
ഞാൻ പല്ലിറുമ്മി.
"എടി!!! നീ ഇത്രയും പിശുക്കിയാണോ? നാലാം ക്ലാസ്സിൽ പെൻസിൽ ചോദിച്ചപ്പോൾ തരാത്ത അതേ സ്വഭാവം ഇപ്പോഴും നിനക്കുണ്ടല്ലോ. ആ സോപ്പ് ഇങ്ങ് തന്നേ!"
അവൾ വാതിൽക്കൽ വന്ന് നിന്ന് എന്നെ ഒന്ന് അടിമുടി നോക്കി.
"അപ്പൂ... സോപ്പ് വേണമെങ്കിൽ കൊഞ്ചം മര്യാദയാ കേൾക്കണം. 'അനുവേ... പ്ലീസ്... സോപ്പ് തരുമാ.. പ്ലീസ്...' എന്ന് ഇരക്കണം. അപ്പൊ യോസിക്കലാ.!!"
ഞാൻ ഒരു നിമിഷം ആലോചിച്ചു.
ഈ ഉണ്ടക്കണ്ണിയോട് കെഞ്ചിയാൽ അവൾ അത് റെക്കോർഡ് ചെയ്ത് വെക്കുമെന്ന് തോന്നുന്നു.. കൈയിൽ ഫോണും ഉണ്ട്..എനിക്ക് ഉറപ്പാണ്.
"വേണ്ടടി... നിന്റെ സോപ്പ് നിനക്ക് തന്നെ ഇരിക്കട്ടെ. ഞാൻ ആ ഹാൻഡ്വാഷ് ലിക്വിഡ്
💬 Comments
View all comments