0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ശ്വാസഗതിയും കൊലുസ്സിന്റെ നേരിയ അനക്കവും കേട്ട് ഞാൻ അങ്ങനെ തന്നെ കിടന്നു.

ഒടുവിൽ വൈകി എപ്പോഴോ, ആ ഷാളിന്റെ കെട്ടിനുള്ളിലെ തരിപ്പും പേറി ഞാനും ഉറക്കത്തിന്റെ ഏതോ ലോകത്തേക്ക് ഊളിയിട്ടു.

പിറ്റേന്ന് രാവിലെ ഏഴുമണിയോടെ വെട്ടം മുഖത്തടിച്ചപ്പോഴാണ് ഞാൻ പതുക്കെ കണ്ണ് തുറന്നത്.

കൈകൾ ഇപ്പോഴും ആ ഷാളിന്റെ 'ലോക്കിൽ' തന്നെയാണ്. പക്ഷേ, കണ്ണ് തുറന്നതും ഞാൻ ഒന്ന് ഞെട്ടി!

​ബെഡിന്റെ അപ്പുറം ശൂന്യം!

അനു അവിടെയില്ല.!!

ഷീറ്റൊക്കെ ചുരുണ്ടുകൂടി കിടക്കുന്നു. ഞാൻ പതുക്കെ തലയുയർത്തി നോക്കിയപ്പോൾ റൂമിന്റെ ഡോർ പാതി തുറന്നു കിടക്കുന്നു.

​എന്റെ ഉള്ളിലൂടെ ഒരൊറ്റ മിന്നൽ പാഞ്ഞു! ഇവൾ ഇതെവിടെപ്പോയി?!!

​"എന്റെ ദൈവമേ... ഞാൻ വല്ല ഹണി ട്രാപ്പിലും പെട്ടോ?!!"

ഞാൻ മനസ്സിൽ ആലോചിച്ചു.

ചേച്ചി വിശ്വസിച്ചു കൂടെ അയച്ച ആള് വലിയ ഉടായിപ്പാണോ?!!

​ഞാൻ ആകെ അമ്പരന്നു ചുറ്റും നോക്കി. ഭാഗ്യം!
എന്റെ ബാഗ് അവിടെ തന്നെയുണ്ട്.

അനുവിന്റെ ബാഗും അവിടെ ഇരിക്കുന്നു.

അത് കണ്ടപ്പോഴാണ് കുറച്ചൊരു സമാധാനം വന്നത്. പക്ഷേ, ഏഴുമണി നേരത്ത് ഇവൾ എവിടെ പോകാനാണ്?!!

കയ്യിലാണെങ്കിൽ ആ ഷാളിന്റെ മുറുക്കം കാരണം ഫോൺ എടുക്കാൻ പോലും പറ്റുന്നില്ല.

പോരാത്തതിന് അവളുടെ നമ്പർ എന്റെ കയ്യിൽ ഇല്ലതാനും!!!

​അപ്പോഴാണ് ആ വലിയ ദുരന്തം ഞാൻ ശ്രദ്ധിച്ചത്.

ബെഡ് സൈഡ് ടേബിളിൽ പേഴ്സിന്റെ കൂടെ വെച്ചിരുന്ന എന്റെ കാർ ചാവി കാണുന്നില്ല!!!

​"തീർന്നു! എല്ലാം തീർന്നു!"

ഞാൻ തലയിൽ കൈ വെക്കാൻ നോക്കി, പക്ഷേ കെട്ടിയ കൈകൾ നെഞ്ചിൽ തന്നെ തങ്ങി നിന്നു.

അവൾ പറഞ്ഞ ആ 'ആണും പെണ്ണും കെട്ട' വണ്ടി എടുത്ത് അവൾ സ്ഥലം വിട്ടോ?!!

ഇനി ബാംഗ്ലൂർ വരെ അവൾ ഒറ്റയ്ക്ക് ഓടിച്ചു പോകുമോ?!!

​ഞാൻ ആഞ്ഞു വലിഞ്ഞു.

ആ ഷാൾ എങ്ങനെയെങ്കിലും കടിച്ചു പറിക്കാനോ അഴിക്കാനോ നോക്കി.

പക്ഷേ അവൾ അത് മൂന്നു വരി മടക്കി അമ്മാതിരി ഉറപ്പിലാണ് കെട്ടിയിരിക്കുന്നത്.

എന്റെ എല്ലാ പ്ലാനുകളും ആ ഷാൾ കെട്ടിനുള്ളിൽ തകർന്നു തരിപ്പണമായി.

​"ശെടാ... ഇവൾ ഇതെന്ത് പണിയാ കാട്ടിയത്! ഈ ഉണ്ടക്കണ്ണി ഇത്ര വലിയ ക്രിമിനൽ

💬 Comments

View all comments