0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വരെ കിടക്കേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ആ പൈനാപ്പിൾ ലൈമിന്റെ പുളിപ്പ് വീണ്ടും ഇരച്ചു കയറി!

ആ ഷാൾ എന്റെ കൈകളിൽ മുറുകിക്കിടക്കുകയാണ്.

അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ വിരലുകൾ തരിക്കാൻ തുടങ്ങി.

ഈ അവസ്ഥയിൽ എങ്ങനെ ഉറങ്ങാനാണ്!

പൈനാപ്പിൾ റാണി അപ്പുറത്ത് കൂർക്കം വലി തുടങ്ങിയിട്ടുണ്ട്. എനിക്ക് ദേഷ്യവും ഒപ്പം വല്ലാത്തൊരു അവസ്ഥയും വന്നു.

​ഞാൻ പതുക്കെ കാലുകൊണ്ട് അവളെ ഒന്ന് തട്ടി വിളിച്ചു.

​"യെടി... അനു... ഒന്ന് എഴുന്നേറ്റേ..."

​അവൾ ഉറക്കപ്പിച്ചിൽ കണ്ണൊന്നു തുറന്നു.

"എന്നാടാ... തൂങ്ങാമൽ എന്നെ ഏൻ കൂപ്പിടുറേ?!!"

​ഞാൻ കൈകൾ രണ്ടും അവൾക്ക് നേരെ പൊക്കി കാണിച്ചു.

"എടി, എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു. ഈ കൈ ഇങ്ങനെ കെട്ടിയിട്ടാൽ ഞാൻ എന്ത് ചെയ്യും? നീ വന്ന് പിടിച്ചുതരുമോ?!!"

​അതുകേട്ടതും അവൾ ഒന്ന് പൊട്ടി ചിരിച്ചു.

ഉറക്കമെല്ലാം പമ്പകടന്നു. ബെഡിൽ എഴുന്നേറ്റിരുന്ന് അവൾ ആ ഉണ്ടക്കണ്ണുകൾ മിഴിച്ച് എന്നെ ഒന്ന് നോക്കി.

​"അപ്പൂ... റൊമ്പ അധികമാ പേസാതേ! മൂത്രം വരുതാ? എന്നാൽ നീ ബെഡിൽ തന്നെ ഒഴിച്ചോ. രാവിലെ നിന്റെ ആ സെൽവി അക്കയെ കൂപ്പിട്ട് ക്ലീൻ ആക്കിപ്പിച്ചോ! ഹഹഹ!"

​അവളുടെ ആ കുലുങ്ങിച്ചിരി കണ്ടപ്പോൾ എനിക്ക് എന്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല.

"എടി! നീ ഒരു പെണ്ണാണോ? നിന്റെ ഈ നാവിന്നു വരുന്നത് എന്തൊക്കെയാ? ഒന്ന് അഴിച്ചു തന്നാൽ നിനക്ക് എന്താ?!!"

​അവൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

"നോ ചാൻസ് അപ്പൂ... നീ പാവം മാതിരി ഇപ്പടി പടുത്തിരു. കാലൈയില് അഴിച്ചു വിടലാം. ഗുഡ് നൈറ്റ്!"

​ഞാൻ ആകെ നിസ്സഹായാവസ്ഥയിലായി.

കൈകൾ രണ്ടും നെഞ്ചോട് ചേർത്ത് വെച്ച് ഞാൻ ആ ബെഡിൽ മലർന്നു കിടന്നു.

എസിയിൽ നിന്ന് വരുന്ന തണുത്ത കാറ്റ് ആ ഷാളിന് മുകളിലൂടെ കടന്നുപോകുമ്പോൾ ഞാൻ ചിന്തിച്ചു...പതിനാറ് വർഷം മുൻപ് ഇവളുടെ പെൻസിൽ ഒടിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി!

അതിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് അവൾ ഇന്ന് സേലം ബൈപാസിൽ വെച്ച് എന്നോട് ഈടാക്കുകയാണ്.

​പുറത്ത് ഉത്സവത്തിന്റെ ശബ്ദങ്ങൾ മെല്ലെ നിലച്ചു.

അവളുടെ ശാന്തമായ

💬 Comments

View all comments