0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നോക്കി നിന്നു. പിന്നെ, പതുക്കെ ആ അരയിലുള്ള പിടി വിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു.

എന്റെ ടീഷർട്ടിൽ ആ കത്തി തറച്ചതിന്റെ ചെറിയൊരു പാട് വീണിരുന്നു.

​ആ നിമിഷം എന്റെ ഉള്ളിലെ ദേഷ്യം പതുക്കെ തണുത്തു.

ഞാൻ പതുക്കെ അവളിൽ നിന്നും എഴുന്നേറ്റു. നെഞ്ചിലെ വേദന ഇപ്പോൾ മാറിയിരുന്നു, പകരം വല്ലാത്തൊരു ശൂന്യത.

​ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് കണ്ട് അവൾ ആശ്വാസത്തോടെ ഒന്ന് കിടന്നു.

കത്തി പതുക്കെ ബെഡിൽ മാറ്റി വെച്ചു. എന്നിട്ട് കവിളിലെ ആ നനവ് തുടച്ചു കൊണ്ട്, ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.

​"അപ്പോ... പേടിയുണ്ടല്ലേ അപ്പൂ?"

​ഞാൻ ടീഷർട്ട് ഒന്ന് ശരിയാക്കി അവളെ പുച്ഛിച്ചു.

"ഏയ്... നിന്നെ പേടിച്ചിട്ടൊന്നുമല്ല. നിന്നെ പീഡിപ്പിക്കാൻ നോക്കി എന്ന് ആരെങ്കിലും അറിഞ്ഞാൽ അത് എനിക്ക് നാണക്കേടാ! അതാ ഞാൻ വേണ്ടെന്നു വെച്ചത്. ശെ...!"

​അവൾ ചിരിച്ചു. ആ ചിരിയിൽ പഴയ കാന്താരി വീണ്ടും ഉണർന്നിരുന്നു. ഞാൻ പതുക്കെ ബാത്റൂമിലേക്ക് നടന്നു,

സേലം ഹൈവേയിലെ ആ മുറിയിൽ അപ്പോൾ പ്രണയത്തിന്റെയും കാമത്തിന്റെയും ഒരു സമ്മിശ്രഗന്ധം അവശേഷിച്ചിരുന്നു.

​അവൾ ചിരിച്ചുകൊണ്ട് ആ കത്തി മാറ്റി വെച്ചു.

"സൊല്ലുവായേ... ഡിസൈനർ അളിയാ! നിന്റെ ആ പേടി ഞാൻ കണ്ടതാ!"

ആ റൂമിലെ ചൂടൻ അന്തരീക്ഷത്തിന് ശേഷം ഒരു തണുത്ത കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി.

ട്രാക്ക് പാന്റും ബനിയനും മാത്രം ഇട്ട്, തല തോർത്തിക്കൊണ്ട് വന്ന എന്റെ മുന്നിൽ കണ്ടത് മറ്റൊരു 'അവതാരത്തെ' ആയിരുന്നു.

​രാവിലത്തെ ആ പൈനാപ്പിൾ റാണിയല്ല ഇത്!

അനു ഡ്രസ്സ് ഒക്കെ മാറ്റി ഒരുങ്ങി നിൽക്കുന്നു.  കൈ പാതി മടക്കിവെച്ച വെള്ള ലൂസ് ഷർട്ടും, ഇറുങ്ങിയ നീല ജീൻസ് പാന്റും. ആ ലൂസ് ഷർട്ടിനുള്ളിൽ അവൾ കുറച്ചുകൂടി സുന്ദരിയായി തോന്നി.

നനഞ്ഞ മുടി പകുതി ഉണക്കി വശത്തേക്ക് ഇട്ടിരിക്കുന്നു.

മുറിയിലാകെ അവളുടെ ആ സ്പെഷ്യൽ പെർഫ്യൂമിന്റെ മണം നിറഞ്ഞുനിൽക്കുകയാണ്.

ആ മണം ശരിക്കും എന്റെ സിരകളിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി.

​ഞാൻ തോർത്ത് തോളിലിട്ട് അവളെത്തന്നെ നോക്കി നിന്നു.

കണ്ണാടിയുടെ മുന്നിൽ നിന്ന് കാതിൽ ആ ചെറിയ കമ്മൽ

💬 Comments

View all comments