0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഉറപ്പിലാണ് കെട്ടിയിരിക്കുന്നത്.

എന്റെ എല്ലാ പ്ലാനുകളും ആ ഷാൾ കെട്ടിനുള്ളിൽ തകർന്നു തരിപ്പണമായി.

​"ശെടാ... ഇവൾ ഇതെന്ത് പണിയാ കാട്ടിയത്! ഈ ഉണ്ടക്കണ്ണി ഇത്ര വലിയ ക്രിമിനൽ ആയിരുന്നോ?!!"

​ഞാൻ ബെഡിൽ തന്നെ പതുക്കെ എഴുന്നേറ്റ് ഇരുന്നു..

ഈ അവസ്ഥയിൽ പുറത്തിറങ്ങിയാൽ റിസപ്ഷനിലെ സെൽവി അക്ക എന്നെ കണ്ട് പേടിച്ച് പോലീസിനെ വിളിക്കുമെന്ന് ഉറപ്പാണ്.

പൈനാപ്പിൾ ലൈം കുടിക്കാൻ പോയി അവസാനം സേലം ജയിലിൽ കഞ്ഞി കുടിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു.

​പെട്ടെന്ന് പുറത്തെ ഇടനാഴിയിൽ ഒരു കൊലുസ്സിന്റെ ശബ്ദം കേട്ടു! 'കിലു കിലു...'

ആ കൊലുസ്സിന്റെ ശബ്ദം കേട്ടതും

"ഹാവൂ... അവൾ വന്നല്ലോ" എന്ന് കരുതി ഞാൻ വാതിൽക്കലേക്ക് ആഞ്ഞു നോക്കി.

പക്ഷേ വന്നത് അനുവല്ല! കയ്യിൽ മോപ്പും ബക്കറ്റുമായി നിൽക്കുന്ന മറ്റൊരു ക്ലീനിംഗ് സ്റ്റാഫ് അക്ക.

​"അക്കാ... അക്കാ...!!"

ഞാൻ ദയനീയമായി വിളിച്ചു.

​അവർ ആ പകുതി തുറന്ന ഡോറിലൂടെ തല ഉള്ളിലേക്ക് ഇട്ടു.

ബനിയനും ട്രാക്ക് പാന്റും ഇട്ട്, കൈകൾ രണ്ടും ഒരു നീല ഷാളിൽ മുറുക്കി കെട്ടി ബെഡിൽ ഇരിക്കുന്ന എന്നെ കണ്ടതും അവർ അന്തംവിട്ടു പോയി.

​"അക്കാ... കൊഞ്ചം അഴിച്ചു വിട് അക്കാ... പ്ലീസ്!"

ഞാൻ കൈകൾ അവർക്ക് നേരെ നീട്ടി.

​ആദ്യം എന്നെ സഹായിക്കാനായി ഒരടി മുന്നോട്ട് വെച്ച ആ മുപ്പത്തുകളിലെന്നു തോന്നിക്കുന്ന സ്ത്രീ പെട്ടെന്ന് അവിടെ തറഞ്ഞുനിന്നു.

എന്നിട്ട് എന്റെ മുഖത്തേക്കും ആ കെട്ടിലേക്കും മാറി മാറി നോക്കി ഒരുമാതിരി കള്ളച്ചിരി ചിരിക്കാൻ തുടങ്ങി.

​"എന്ന തമ്പി ഇത്... ഇതെന്നാ പുതുസാ ഇരിക്കുത്? ഫാന്റസിയാ?

💬 Comments

View all comments