0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നല്ല ഹൈ വോൾട്ടേജിൽ ചൂടായി.

​പക്ഷേ അനുവിന് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. അവൾ ആ പഴയ ഉണ്ടക്കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് അടിമുടി നോക്കി ഒരു പുച്ഛം പാസാക്കി.

​"ആ... അപ്പൂ... എണീച്ചോ? എന്തിനാടാ ഇപ്പടി ഒലക്ക മാതിരി ബഹളം വെക്കുവായേ?!!"

​അപ്പോഴാണ് ഞാൻ അവളുടെ കയ്യിലിരിക്കുന്ന ആ കാഴ്ച കണ്ടത്.

എന്റെ കിളി ഒന്നുകൂടി ബാംഗ്ലൂർ ബൈപാസ് വഴി പറന്നുപോയി!

അവൾ ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ മുഴുവൻ നാല് അഞ്ചു വലിയ പൈനാപ്പിളും തൂക്കിപ്പിടിച്ചാണ് നിൽക്കുന്നത്.

മറു കയ്യിൽ ദാ ഇരിക്കുന്നു... നല്ല മൂർച്ചയുള്ള, വെട്ടിത്തിളങ്ങുന്ന ഒരു വലിയ കത്തി!

​സേലം ചന്തയിൽ പോയി പൈനാപ്പിൾ വാങ്ങിയ ലുക്കിലാണ് നിൽപ്പെങ്കിലും, ആ കത്തി കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.

ഇവളിനി എന്റെ കൈ അഴിക്കാൻ പകരമായി ഈ കത്തി വെച്ച് വല്ല ഇന്റീരിയർ ഡിസൈനും എന്റെ മേത്ത് നടത്തുമോ എന്ന് ഞാൻ സംശയിച്ചു.

​"അപ്പൂ... റൊമ്പ ദേഷ്യപ്പെടാതെ. സേലം വന്നിട്ട് ഇവിടുത്തെ പൈനാപ്പിൾ സാപ്പിടാതേ പോനാൽ അത് അന്യായമാടാ സാമി!

അതുകൊണ്ട് ഞാൻ രാവിലെ തന്നെ ചന്തയിൽ പോയി ഫ്രഷ് ഐറ്റം വാങ്ങിയിട്ട് വന്നതാ."

"യെടി.. നിന്റച്ഛന് ഡൽഹിയിൽ പൈനാപ്പിൾ നടലായിരുന്നോ പണി.. ഏഹ്ഹ്..."

​അവൾ ആ കത്തി ഒന്ന് വീശി കാണിച്ചു. ആ വെളിച്ചം എന്റെ കണ്ണിൽ തട്ടി മിന്നി.

"അപ്പൂ...അത്... വേണ്ട....!"

​"നീ.. നീ ആ കത്തി എന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത്? ഇതാണോ എന്റെ കൈ അഴിക്കാൻ നീ കണ്ടുപിടിച്ച വഴി?!!"

ഞാൻ ചോദിച്ചു.

​അവൾ ആ കത്തിയും പൈനാപ്പിളും

💬 Comments

View all comments