Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അപ്പു..!!"
"ഓഹ്. സീരിയസ് ആയിരുന്നോ..പെട്ടെന്നു കേട്ടപ്പോ മനസ്സിലായില്ല.. അതുകൊണ്ടാ.. സോറി.. ഇവിടെ ഞാൻ കേറുന്നത് ആദ്യായിട്ടാ.. ഞാൻ സാധാരണ ഇവിടെ അടുത്തുള്ള വേറൊരു ഹോട്ടലിലാ കയറാറു.. അതാണെങ്കിൽ ഇന്ന് തുറന്നും ഇല്ലാ..."
"ഓഹ്.. എങ്കി പിന്നെ ഇവിടെന്ന് അങ്ങ് ഇറങ്ങിയാലോ.. എനിക്കെന്തോ പിടിക്കുന്നില്ല...ഒരുമാതിരി അധോലോകം സെറ്റപ്പ്..!"
അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.. പക്ഷെ വേറൊരു ഹോട്ടൽ കണ്ടെത്തുക അടുത്ത ടാസ്ക് തന്നെ ആവും..
"ഹാ.. എന്നാൽ ഇറങ്ങാം അനു.. ഈ തിരക്കിൽ ഇവിടെ ഫുഡ് കിട്ടുമോന്ന് തന്നെ ഡൗട്ട് ആണ്.."
"എന്നാൽ എണിയ്ക്ക്... പോവാ.."
ഭക്ഷണം കഴിക്കാതെ ഞങ്ങൾ അവിടെന്ന് എഴുന്നേറ്റു.
ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നയാൾ വട്ടത്തിൽ മുറിച്ച കുറച്ച് അടയ്ക്കയും ചുണ്ണാമ്പും ഒരു താലത്തിൽ വെച്ചിട്ടുണ്ട്. അനു അത് നോക്കിയിട്ട് ചോദിച്ചു:
"അപ്പൂ... ഇത് മറ്റേ കുസ്‌ക കഴിച്ച് കഴിഞ്ഞാൽ പല്ല് തേക്കാനുള്ളതാണോ?"
ക്യാഷ്യർ അവളെ ഒന്ന് രൂക്ഷമായി നോക്കി.
ഞാൻ വേഗം അവളുടെ കൈ വലിച്ചു പുറത്തേക്ക് നടന്നു.
പുറത്തിറങ്ങിയപ്പോൾ അനു ചൂടായി പറഞ്ഞു,
"അപ്പൂ, ഞാൻ പറഞ്ഞതല്ലേ.. ഇവിടെ നിർത്തണ്ടാ എന്ന്.. അനുഭവിച്ചോ....!"
"വന്നു കെയറ്.. കരിനാക്കാവും നിന്റെ... അതുകൊണ്ടാ."
ഞാൻ അവളെയും കൂട്ടി വണ്ടി എടുത്ത് മുന്നോട്ട് വിട്ടു..
"റോഡ് സൈഡിൽ വല്ല ഹോട്ടൽ ബോർഡ് കണ്ടാൽ പറയണം കേട്ടോ അനു.. ഈ ഏരിയ കഴിഞ്ഞാൽ ഫുൾ കാട് ആണ്..."
"എങ്കിൽ പിന്നെ കാട്ടിൽ കിടക്കാം...അതാ നല്ലത്... ഹിഹിഹി..."
"കിക്കിക്കി......!!!!"
അടുത്ത ഹോട്ടൽ നോക്കി ഞങ്ങൾ പതിയെ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരുന്നു.. അപ്പോഴാണ് ഹൈവെയിൽ നിന്നും ഉള്ളിലേക്ക് ഉള്ള ഇടവഴിയിൽ
💬 Comments
View all comments