Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പ്ലേറ്റിൽ നല്ല തിളങ്ങുന്ന കുസ്കാ!
പക്ഷേ അതിന്റെ മുകളിൽ രണ്ട് പച്ചമുളക് നേരെ കുത്തി വെച്ചിട്ടുണ്ട്. അത് കണ്ടാൽ ബിരിയാണിക്ക് രണ്ട് ആന്റിന വന്നത് പോലെയുണ്ട്.
അനു ആ മുന്നിലുള്ളവർക്ക് കൊണ്ടുവച്ച കുസ്ക ശ്രദ്ധിച്ചു നോക്കി ഇരിക്കുവായിരുന്നു...
"അപ്പൂ...ഇത് എന്താ ഉപ്പുമാവാണോ ബിരിയാണിയാണോ? ഇതിൽ മസാലയ്ക്ക് പകരം മുളക് പൊടിയിൽ അരി ഇട്ട് ഇളക്കിയതാണോ?ഇതെന്തിനാ ഇതിനു രണ്ട് കൊമ്പ് ഓക്കെ പിടിപ്പിച്ചിരിക്കുന്നത്?"
മറ്റാരും കേൾക്കാതെ എന്റെ ചെവിയിലാണ് പറയുന്നതെങ്കിലും അവൾ ആകെ ദേഷ്യപ്പെട്ടു ചുവന്നു തുടുത്തു.
"സേലമല്ലേ അനുവേ, ഇച്ചിരി സ്പൈസി ആയിരിക്കും."
അപ്പോഴാണ് അവർക്ക് മറ്റൊരു പ്ലേറ്റിൽ ആ ഓർഡർ ചെയ്ത 'കോഴി വറുത്തത്' വന്നത്. കറുത്തിരുണ്ട ആ പീസുകൾ കണ്ടാൽ കോഴിക്ക് വല്ല കരിമരുന്നും അടിച്ചതാണോ എന്ന് തോന്നും.
"ഇതിപ്പോ കോഴിയാണോ അതോ കരിയോയിൽ ഒഴിച്ചതോ? ഇത് കടിക്കാൻ വേറെ ആളെ പുറത്തുന്നു വാടകക്ക് വിളിക്കേണ്ടി വരുമല്ലോ അപ്പൂ...!"
അനു ആ പ്ലേറ്റിലെ പീസ് അണ്ണന്മാർ എടുത്ത് കഷ്ടപ്പെട്ട് കടിക്കുന്നത് നോക്കി പറഞ്ഞു..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,
"സാരമില്ല അനു... ഞാൻ കടിച്ചു കഷ്ണങ്ങളാക്കി നിനക്ക് തരാം.. എന്താ അത് പോരെ..!!"
"അത്രയ്ക്ക് സഹായം ഒക്കെ ചെയ്യണോ മോനെ ഡിസൈനർ അളിയാ..നിനക്കിതെവിടെന്ന് കിട്ടി ഈ കൂതറ ഹോട്ടൽ..? നീ സ്ഥിരമായി കയറുന്ന ഹോട്ടൽ ആണോ ഇത്.?"
"ഓഹ്.. പിന്നെ.. ഞാൻ ആഴ്ചക്ക് പൈനാപ്പിൾ ലോഡും കൊണ്ട് നാട്ടിലേക്ക് പോവുമ്പോ ഇവിടെന്നാ ഫുഡ് കഴിക്കാറ്...!!"
അത് കേട്ടതും അവൾ കാലുകൊണ്ട് ഒരു ചവിട്ട് എന്റെ കാലിലേക്ക്..ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല..
"ഞാൻ സീരിയസ് ആയി ചോദിച്ചതാ
💬 Comments
View all comments