Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ആ കത്തി ഒന്ന് നോക്കി എന്നെ നോക്കി കണ്ണ് ചിമ്മി.
"എടി... ഈ സെന്റ് അടിച്ചാൽ നീ സുന്ദരിയാകുമെന്നാണോ നിന്റെ വിചാരം? ആ ലൂസ് ഷർട്ട് കണ്ടാൽ നിന്റെ അച്ഛന്റെ ഷർട്ട് മോഷ്ടിച്ചോണ്ട് വന്നതാണെന്നേ ആർക്കും തോന്നൂ!"
ഞാൻ പതുക്കെ ഒരു കൗണ്ടർ അടിച്ചു.
അവൾ ചിരിച്ചുകൊണ്ട് വാതിൽക്കലേക്ക് നടന്നു.
"അതൊക്കെ പോട്ടെടാ... നീ വേഗം ഷർട്ട് പോട്. നിന്റെ ആ 'സിക്സ് പാക്ക്' കണ്ട് എനിക്ക് വല്ലതും സംഭവിക്കുമെന്ന് നീ പേടിക്കണ്ട. ഞാൻ താഴെ സെൽവി അക്കയുടെ അടുത്ത് ഉണ്ടാകും. ഫൈവ് മിനിറ്റ്സ്... വന്നില്ലെങ്കിൽ കാർ ഞാൻ എടുത്തോണ്ട് പോകും!"
അതും പറഞ്ഞ് അവൾ ആ റൂമിനെ അവളുടെ ഗന്ധം കൊണ്ട് മൂടി പുറത്തേക്ക് ഇറങ്ങി.
ബില്ലൊക്കെ സെറ്റാക്കി, ഇന്നലത്തെ ആ വൈറ്റർ അണ്ണനോട് ഒരു ചിരിയോടെ 'താങ്ക്സ്' പറഞ്ഞ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.
സേലത്തെ ആ പ്രഭാതം നല്ല ഉന്മേഷമുള്ളതായിരുന്നു. പുറത്തെ വെയിലിന് പൈനാപ്പിളിന്റെ മധുരമുള്ള മണം ഉണ്ടോ എന്ന് ഞാൻ വെറുതെ സംശയിച്ചു.
അനു എന്റെ കൂടെത്തന്നെ നടക്കുന്നുണ്ട്. ആ ലൂസ് ഷർട്ടും ജീൻസും ഇട്ട് അവൾ നടക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെയുണ്ട്..
"അനു... വണ്ടി എവിടെ?"
ഞാൻ ചുറ്റും നോക്കി ചോദിച്ചു.
"അതാ അവിടെ... നിന്റെ പൊന്നു വണ്ടി! ആ 'ആണും പെണ്ണും കെട്ട' സാധനം അവിടെത്തന്നെ സുരക്ഷിതമായി ഇരിപ്പുണ്ട്,"
അവൾ ദൂരെ മാറി പാർക്കിംഗിലേക്ക് വിരൽ ചൂണ്ടി.
ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.
ഞാൻ റിമോട്ട് കീ അമർത്തിയപ്പോൾ വണ്ടി ഒന്ന് 'ബീപ്' ശബ്ദത്തോടെ കണ്ണുചിമ്മി. അനു വണ്ടിയുടെ
💬 Comments
View all comments