0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ചിരിച്ചുകൊണ്ട് ആ കത്തി മാറ്റി വെച്ചു.

"സൊല്ലുവായേ... ഡിസൈനർ അളിയാ! നിന്റെ ആ പേടി ഞാൻ കണ്ടതാ!"

​

ആ റൂമിലെ ചൂടൻ അന്തരീക്ഷത്തിന് ശേഷം ഒരു തണുത്ത കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി.

ട്രാക്ക് പാന്റും ബനിയനും മാത്രം ഇട്ട്, തല തോർത്തിക്കൊണ്ട് വന്ന എന്റെ മുന്നിൽ കണ്ടത് മറ്റൊരു 'അവതാരത്തെ' ആയിരുന്നു.

​രാവിലത്തെ ആ പൈനാപ്പിൾ റാണിയല്ല ഇത്!

അനു ഡ്രസ്സ് ഒക്കെ മാറ്റി ഒരുങ്ങി നിൽക്കുന്നു.  കൈ പാതി മടക്കിവെച്ച വെള്ള ലൂസ് ഷർട്ടും, ഇറുങ്ങിയ നീല ജീൻസ് പാന്റും. ആ ലൂസ് ഷർട്ടിനുള്ളിൽ അവൾ കുറച്ചുകൂടി സുന്ദരിയായി തോന്നി.

നനഞ്ഞ മുടി പകുതി ഉണക്കി വശത്തേക്ക് ഇട്ടിരിക്കുന്നു.

മുറിയിലാകെ അവളുടെ ആ സ്പെഷ്യൽ പെർഫ്യൂമിന്റെ മണം നിറഞ്ഞുനിൽക്കുകയാണ്.

ആ മണം ശരിക്കും എന്റെ സിരകളിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി.

​ഞാൻ തോർത്ത് തോളിലിട്ട് അവളെത്തന്നെ നോക്കി നിന്നു.

കണ്ണാടിയുടെ മുന്നിൽ നിന്ന് കാതിൽ ആ ചെറിയ കമ്മൽ ഇടുമ്പോഴും അവളുടെ ആ  ഉണ്ടക്കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

​ഞാൻ നോക്കി നിൽക്കുന്നത് കണ്ടതും അവൾ പതുക്കെ തിരിഞ്ഞു. ഒരു വല്ലാത്ത കള്ളച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

എന്നിട്ട് ആ പഴയ തമിഴ് ചുവയുള്ള മലയാളത്തിൽ എന്നെ ഒന്ന് താഴ്ത്തിക്കെട്ടി.

​"എന്നാടാ അപ്പൂ... ഇപ്പടി പാക്കറയേ? പെർഫ്യൂം അടിച്ച എന്നെ ഇതിന് മുന്നേ കണ്ടിട്ടില്ലേ? മര്യാദയ്ക്ക്  വേഗം ഡ്രസ്സ് മാറ്റി ഇറങ്ങാൻ നോക്ക് ഡിസൈനർ അളിയാ! "

​അവൾ അവളുടെ ബാഗ് എടുത്തു തോളിലിട്ടു. എന്നിട്ട് ആ പഴയ 'കത്തി സീൻ' ഓർമ്മിപ്പിക്കാനെന്നോണം മേശപ്പുറത്തിരുന്ന

💬 Comments

View all comments