Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പതുക്കെ കയറി. സ്റ്റിയറിംഗിൽ അനുവിന്റെ കൈകൾ വളരെ കോൺഫിഡന്റായി ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സമാധാനം തോന്നി. ഞാൻ സീറ്റിലേക്ക് അല്പം കൂടി ചാഞ്ഞിരുന്നു.
എത്രയോ തവണ ഈ വഴി ബാംഗ്ലൂരിലേക്ക് പോയിട്ടുള്ളതാണ്.
പക്ഷേ, ഇന്ന് ഈ വശങ്ങളിലെ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിയുള്ളതുപോലെ.
ഒരുപക്ഷേ, ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറി ഇരിക്കുന്നത് കൊണ്ടാവാം, ഓരോ മരവും ഓരോ കലുങ്കും ഞാൻ ആദ്യമായി കാണുന്നതുപോലെ തോന്നി.
വണ്ടിക്കുള്ളിൽ അനു ഏതോ ഒരു തമിഴ് മെലോഡി പാട്ട് പ്ലേ ചെയ്തിട്ടുണ്ട്. ആ താഴ്ന്ന ശബ്ദത്തിലുള്ള സംഗീതം എസിയുടെ തണുപ്പിനൊപ്പം മുറിഞ്ഞു വീഴുന്നു.
സേലം ടൗൺ മെല്ലെ ഉറക്കമുണരുന്നേയുള്ളൂ.
ദൂരെ പച്ച വിരിച്ച വയലുകളിൽ കർഷകർ പണി തുടങ്ങിക്കഴിഞ്ഞു. തലയിൽ കെട്ടുമായി പോകുന്ന സ്ത്രീകൾ... ആ തമിഴ് ഗ്രാമീണ ഭംഗി ശരിക്കും ഒരു പെയിന്റിംഗ് പോലെ തോന്നി.
ഞാൻ മെല്ലെ തല തിരിച്ച് അനുവിനെ നോക്കി.
ആ ലൂസ് ഷർട്ടിന്റെ കോളറുകൾ കാറ്റിൽ ചെറുതായി അനങ്ങുന്നുണ്ട്.
അവളുടെ ആ ഉണ്ടക്കണ്ണുകൾ റോഡിൽ നിന്ന് ഒരടി പോലും മാറുന്നില്ല. വളരെ ശ്രദ്ധയോടെ, കണ്ണു ചിമ്മാതെ അവൾ വണ്ടി നിയന്ത്രിക്കുകയാണ്.
ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ മുഖത്ത് ഒരു പ്രത്യേക ഗൗരവമുണ്ട്.
"എന്താടാ അപ്പു... ഇങ്ങനെ നോക്കി ഇരിക്കുന്നത്? ഗ്രാമഭംഗി നോക്കാതെ എന്നെയാണോ നീ ഡിസൈൻ ചെയ്യുന്നത്?"
റോഡിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ അവൾ പതുക്കെ ചോദിച്ചു. ആ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.
"ഏയ്... ഒന്നുമില്ല. നീ വണ്ടി ഓടിക്കുന്നത് കാണാൻ ഒരു ചേലുണ്ട്. അതാ നോക്കിയത്,"
ഞാൻ സത്യം
💬 Comments
View all comments