0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പറഞ്ഞു.

​ആ പാട്ടിന്റെ ഈണത്തിനൊപ്പം വണ്ടി ഹൈവേയിലൂടെ ഒഴുകി നീങ്ങുകയാണ്. ബാംഗ്ലൂർ എത്താൻ ഇനിയും ദൂരമുണ്ട്, പക്ഷേ ഈ യാത്ര അവസാനിക്കരുതെന്ന് എന്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി...

അനുവിനെ കുറച്ചുനേരം നോക്കിനിന്ന ശേഷം ഞാൻ വീണ്ടും ജനാലയ്ക്ക് പുറത്തെ ആ വിശാലമായ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു.

മനോഹരമായി പരന്നുകിടക്കുന്ന പാടങ്ങൾ, ദൂരെ പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന ഗ്രാമങ്ങൾ... എല്ലാം ഒരു സ്ലോ മോഷൻ സിനിമ കാണുന്നതുപോലെ തോന്നി.

​" ഏഹ്ഹ്...ഇതെന്താ ഇങ്ങനെ...!!"

ഞാൻ അറിയാതെ പിറുപിറുത്തു പോയി.

​എന്റെ ശബ്ദം കേട്ടതും അനു പതുക്കെ തല ചെരിച്ചു ചോദിച്ചു...

"എന്തെന്നാ ഇങ്ങനെ എന്ന് അപ്പൂ?!!!"

​അവളുടെ ചോദ്യം കേട്ടപ്പോഴാണ് എന്റെ ശ്രദ്ധ വണ്ടിയുടെ സ്പീഡോമീറ്ററിലേക്ക് വീണത്.

ഞാൻ ശരിക്കും ഒന്ന് ഞെട്ടിപ്പോയി! സൂചി ദാ... 32... 33... എന്ന കണക്കിൽ അവിടെത്തന്നെ തങ്ങിനിൽക്കുന്നു.

​ഇത്രയും നേരം ആ മെലഡി പാട്ടും പുറത്തെ പ്രകൃതിഭംഗിയും ആസ്വദിച്ചിരുന്നപ്പോൾ എന്റെ മനസ്സ് ഒരു വല്ലാത്ത സമാധാനത്തിലായിരുന്നു.

അതുകൊണ്ട് തന്നെ വണ്ടി ഇഴയുന്നത് ഞാൻ അറിഞ്ഞതേയില്ല.

ഈ ഹൈവേയിൽ ഇത്രയും വലിയ റോഡിലൂടെ ഇവൾ ആ സർവീസ് റോഡിൽ വന്ന അതേ വേഗതയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്!

​"അതേ...അനു... ഒന്ന് വണ്ടി സൈഡ് ആക്കുമോ?"

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

​"എന്താ അപ്പൂ... മുള്ളണോ? ഇതിപ്പോ ഇറങ്ങിയതല്ലേയുള്ളൂ!"

​"ഏയ്... അതിനല്ല. വണ്ടിക്ക് പിക്കപ്പ് ഇല്ലെങ്കിൽ ഞാൻ പുറത്തിറങ്ങി പിന്നിൽ നിന്ന് ഒന്ന് തള്ളിത്തരാം എന്ന് കരുതി. അതാ നിർത്തിക്കാൻ പറഞ്ഞത്!!"

​എന്റെ ഡയലോഗ് കേട്ട് അവൾ ആദ്യം ഒന്ന് അമ്പരന്നു.

"ഓഹ്... അങ്ങനെ..."

💬 Comments

View all comments