Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
അവൾ ശരിക്കും അതൊന്നു ആലോചിച്ചു. പക്ഷേ തൊട്ടുപിന്നാലെ എന്റെ മുഖത്തെ ആ പരിഹാസം കണ്ടതും അവൾക്ക് സംഗതി കത്തി.
"എന്ത്...?!!"
അവൾ ആ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ നോക്കി.
"എന്റെ പൈനാപ്പിൾ റാണി... ഇങ്ങനെ ഈ മുപ്പതും മുപ്പത്തിരണ്ടും സ്പീഡിൽ പോയാൽ നമുക്ക് അടുത്ത ആഴ്ചയേ ബാംഗ്ലൂർ എത്താൻ പറ്റൂ!
പുറകിൽ വരുന്ന വണ്ടിക്കാരൊക്കെ നമ്മളെ പ്രാകുന്നുണ്ടാകും. നീ മാറ്... വണ്ടി ഞാൻ തന്നെ ഓടിക്കാം. നീ വണ്ടി സൈഡ് ആക്ക് ആദ്യം..!!"
അനു ഒന്ന് കണ്ണിറുക്കി ചിരിച്ചു.
"അപ്പൂ... ഞാൻ കാഴ്ചകൾ ആസ്വദിച്ചു പോയതാടാ. സേലം ടു ബാംഗ്ലൂർ റൈഡ് എന്ന് പറഞ്ഞാൽ ഒരു ഫീൽ വേണ്ടേ? നീ എന്തിനാ ഇത്ര തിരക്ക് കൂട്ടുന്നത്?!!"
"ആ ഫീൽ ഇനിയും തുടർന്നാൽ രണ്ട് ആഴ്ച കഴിഞ്ഞേ അങ്ങ് എത്തു...വണ്ടി സൈഡ് ആക്കു ആദ്യം..!"
ഞാൻ പറഞ്ഞു.
"ശരി... ശരി... ഡിസൈനർ അളിയൻ തന്നെ പറപ്പിക്കൂ. ഞാൻ എന്നാൽ ഇനി കാഴ്ചകൾ കണ്ടിരിക്കാം."
അതും പറഞ്ഞു അനു വണ്ടി ഇടതുസൈഡ് ലേക്ക് ഒരൊറ്റ വെട്ടിക്കൽ...
"അനു.. ആ ഇണ്ടിക്കേറ്റർ ഓക്കെ യിട്ട് മിറർ നോക്കി എടു...... കക്ക്ക്ക്ക്!!!!!!"
വാക്കുകൾ പറഞ്ഞു തീരുന്നതിന് മുൻപേ എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു.
അനു പെട്ടെന്ന് വണ്ടി ഇടതുവശത്തേക്ക് വെട്ടിക്കാൻ നോക്കിയതും, പിന്നിൽ നിന്നും ചീറിപ്പാഞ്ഞു വന്ന ആ വണ്ടി ഭയങ്കരമായ ഒരു ശബ്ദത്തോടെ ഞങ്ങളുടെ വശത്ത് ഉരസി പാഞ്ഞുപോയി.
'ടക്... ശടപടാ...!'
എന്റെ വണ്ടിയുടെ ഇടതുവശത്തെ സൈഡ് മിറർ തകർന്ന് റോഡിലേക്ക് തെറിച്ചു വീണു.
ആഘാതത്തിൽ വണ്ടി ഒന്ന് ഉലഞ്ഞു.
"അയ്യോ...!"
💬 Comments
View all comments