0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അനു ഞെട്ടിപ്പോയി. സ്റ്റിയറിംഗിൽ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

​മുന്നിൽ കയറിയ ആ വണ്ടി കുറച്ചകലെയായി സൈഡിൽ ബ്രേക്കിട്ട് നിർത്തി.

അനു വല്ലാതെ പതറിപ്പോയിരുന്നെങ്കിലും, എങ്ങനെയൊക്കെയോ വണ്ടി പതുക്കെ ആ വണ്ടിയുടെ കുറച്ചു മാറി പിന്നിലായി ഒതുക്കി നിർത്തി.

എന്റെ ചങ്ക് തകരുകയായിരുന്നു.

എന്റെ പ്രിയപ്പെട്ട വണ്ടിക്ക് ഒരു അവയവം നഷ്ടപ്പെട്ടിരിക്കുന്നു!

​ഞാൻ ദേഷ്യത്തോടെ അനുവിനെ നോക്കി.

പക്ഷേ അവൾക്ക് അപ്പോഴും അവളുടെ ആ പഴയ സ്വഭാവം മാറിയിരുന്നില്ല. അവൾ ആ തകർന്ന മിററിലേക്ക് നോക്കി പതുക്കെ പിറുപിറുത്തു:

​"ആണും പെണ്ണും കെട്ട വണ്ടിയുടെ ഇടത്തെ ചെവി പോയോ അപ്പൂ?!!"

​"എടി... നിനക്ക് ഇപ്പോഴും തമാശയാണോ? ഒന്ന് ഇൻഡിക്കേറ്റർ ഇട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു!"

ഞാൻ അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു.

​പക്ഷേ, ഞങ്ങളുടെ ഇടയിലെ ആ ചെറിയ വഴക്ക് അവിടെ തീരാനിരിക്കുകയായിരുന്നു. യഥാർത്ഥ സീൻ തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

​മുന്നിൽ നിർത്തിയിട്ടിരുന്ന ആ വണ്ടിയിലേക്ക് ഞാൻ നോക്കി.

അത് ഒരു പഴയ 2006 മോഡൽ ചുവന്ന സ്കോർപ്പിയോ ആയിരുന്നു.

അതിന്റെ ബോഡിയിൽ ആകെ മുമ്പ് ഉണ്ടായ ഉരസലുകളും തട്ടലുകളും. ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരുത്തൻ പതുക്കെ പുറത്തിറങ്ങി.

​മുടി തോളറ്റം നീട്ടി വളർത്തിയ, കണ്ണുകളിൽ ഒരുതരം കാഠിന്യമുള്ള ഒരു തടിച്ച ഭീകര രൂപം.

പിന്നാലെ വണ്ടിയുടെ മറ്റു വാതിലുകൾ തുറന്ന് വേറെ രണ്ടുപേർ കൂടി ഇറങ്ങി. മുഷിഞ്ഞ വേഷം, കഴുത്തിൽ വലിയ ചെയ്‌നുകൾ...

ഐവാ! സിനിമയിലെ വില്ലന്മാരെ വെല്ലുന്ന ലുക്ക്. അവർ മൂന്നുപേരും പതുക്കെ ഞങ്ങളുടെ വണ്ടി ലക്ഷ്യമാക്കി നടന്നു വരികയാണ്.

​സേലം ഹൈവേയുടെ വിജനമായ

💬 Comments

View all comments