Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
സ്പേസ് കണ്ട് അങ്ങോട്ടേക്ക് നീങ്ങി..
ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിലേക്ക് കയറിയപ്പോൾ സംഗതി വേറെ ലെവൽ.
സ്വർണ്ണനിറത്തിലുള്ള കസേരകളും വെള്ളതുണി വിരിച്ച മേശകളും. വെയിറ്റർമാർ ഒക്കെ സൂട്ടും കോട്ടും ഇട്ടാണ് നടക്കുന്നത്.
സേലത്തെ ആ 'തങ്കമകൾ ഗോൾഡ് ' റെസ്റ്റോറന്റിൽ ഞങ്ങൾ ഒഴിഞ്ഞ ടേബിളിൽ അഭിമുഖമായി ഇരുന്നു.ഇവടെയും നല്ല തിരക്ക് തന്നെ.. ചുറ്റുമുള്ളവർ നല്ല 'തനി തമിഴിൽ' സംസാരിക്കുന്നുണ്ട്.
അനു മെനു കാർഡ് തുറന്നു നോക്കി.
മെനു കാർഡിലെ വില കണ്ടപ്പോൾ അനുവിന്റെ കണ്ണുകൾ പണ്ടത്തെക്കാൾ വട്ടത്തിലായി.
"ഒരു മസാല ദോശയ്ക്ക് ഇത്രയും രൂപയോ?!
ഇതിൽ സ്വർണ്ണം വല്ലതും ഉരുക്കി ഒഴിച്ചിട്ടുണ്ടോ?"
ഞാൻ എന്റെ ഫോൺ എടുത്ത് മെസ്സേജ്സ് വന്നത് നോക്കുകയായിരുന്നു.. അപ്പോഴാണ് ചേച്ചി വീട്ടിന്നു പോരുന്നതിനു മുന്നേ എന്നെയും അനുവിനെയും ചേർത്തു നിർത്തിയ ഫോട്ടോ വാട്സാപ്പിൽ അയച്ചുതന്നത് ഞാൻ ശ്രദ്ധിച്ചത്..
.
അനു എന്റെ നേരെ മുന്നിലാണ് ഇരിക്കുന്നതെങ്കിലും ആ ഫോട്ടോ അവൾ കാണാതിരിക്കാൻ ഞാൻ മാക്സിമം ശ്രദ്ധിച്ചുകൊണ്ട് ആ ഫോട്ടോ നോക്കിയിരുന്നു..
'ഐവാ...എന്താ ഐശ്വര്യം..'
അപ്പോഴാണ് വെയിറ്റർ അങ്ങോട്ട് വന്നത്. പട്ടു വേഷ്ടിയൊക്കെ ഉടുത്ത് മുടിയിൽ നിറയെ എണ്ണയൊക്കെ തേച്ച് മിനുക്കിയ ഒരു പാവം തോന്നിക്കുന്ന നാൽപതുകാരൻ അണ്ണൻ..
വെയിറ്റർ: "വണക്കം സാർ!വണക്കം മേഡം.. എന്ന വേണം സാർ? ടിഫിൻ മുടിഞ്ചു പോച്ച്... സാപ്പാട് മട്ടും താൻ ഇരിക്കുത്."
അയാളുടെ വാക്ക് കേട്ട് ഞങ്ങൾ അവിടത്തെ സ്പെഷ്യൽ 'സേലം ഗ്രാൻഡ് മീൽസ്' ഓർഡർ ചെയ്തു.
കുറച്ചു നേരത്തിനു ശേഷം തമിഴ് സ്റ്റൈലിൽ വലിയ വട്ടത്തിലുള്ള പ്ലേറ്റിൽ നിറയെ ചെറിയ പാത്രങ്ങളുമായി ഭക്ഷണം എത്തി.
"സർ..റൈസ്
💬 Comments
View all comments