Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇപ്പൊ വരുവേൻ..കൊഞ്ചം വെയിറ്റ് പന്നിടുങ്കോ..."
അതും പറഞ്ഞു അയാൾ ആ വലിയ പ്ലേറ്റും ഒപ്പം കുഞ്ഞി കോപ്പകളിലെ വിഭവങ്ങളും ഞങ്ങള്ക്ക് മുന്നിൽ വെച്ചു അകത്തേക്ക് വേഗത്തിൽ കടന്നുപോയി..
"അപ്പൂ... ഇതെന്താ ഇത്രയും പാത്രങ്ങൾ? ഇതൊക്കെ ഓരോന്ന് ടേസ്റ്റ് ചെയ്യുമ്പോഴേക്കും നാളെ ആവുമല്ലോ..!"
അനു ഓരോ പാത്രത്തിലേക്കും സംശയത്തോടെ നോക്കി. അവൾ ഓരോന്ന് ടേസ്റ്റ് ചെയ്തിട്ട് മുഖം ചുളിച്ചു.
ഒരു പാത്രത്തിൽ കറുത്ത നിറത്തിൽ എന്തോ ഇരിക്കുന്നു. അനു അത് സ്പൂണിൽ എടുത്ത് ഒന്ന് മണപ്പിച്ചു.
"ഇതെന്താ അപ്പൂ? വല്ല ആയുർവേദ കഷായവും ഇതിൽ മിക്സ് ചെയ്തതാണോ?"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "അതൊക്കെ ടേസ്റ്റ് ചെയ്ത് നോക്ക് അനുവേ."
അവൾ പതുക്കെ ഒരു പീസ് 'അപ്പളം' (പപ്പടം )എടുത്തു ആ കറുത്ത കറിയിൽ മുക്കി വായിൽ വെച്ചു.
"അയ്യോ... തൂ...!!
അപ്പൂ, ഇത് കറിയല്ല... ഇത് ഡാർക്ക് ചോക്ലേറ്റ് സോസ് പോലെ എന്തോ ഒന്നാണ്! ഇവർ മീൽസിന്റെ കൂടെ ഐസ്ക്രീം ടോപ്പിംഗ്സ് ആണോ വിളമ്പുന്നത്?"
സത്യം പറഞ്ഞാൽ അവൾക്ക് കറി മാറിപ്പോയി. മധുരം വിളമ്പിയ പാത്രത്തിലാണ് അവൾ അപ്പളം മുക്കിയത്. റെസ്റ്റോറന്റിലെ ആ ഗമയൊക്കെ പോയി അനു ആകെ ചമ്മി ഇരുന്നു.
"സാരമില്ല അനുവേ, പൈനാപ്പിൾ ലൈം കുടിക്കുന്നവർക്ക് ഈ ചോക്ലേറ്റ് കറി കൂട്ടി ചോറ് കഴിക്കൽ ഒക്കെ സിംപിൾ അല്ലെ?"
ഞാൻ കളിയാക്കി.
അനു വിടുന്നുണ്ടായില്ല. അവൾ ആ പത്രത്തിലെ സാമ്പാർ എടുത്ത് ടേസ്റ്റ് ചെയ്തുനോക്കി...
"ഇതിപ്പോ മലയാളം സാമ്പാർ ആണോ അതോ തമിഴ് സാമ്പാർ ആണോ?"
ഒരു വായ കഴിച്ചതും അവൾ നെറ്റി ചുളിച്ചു.
"ഇതിൽ
💬 Comments
View all comments