0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

​ഞങ്ങൾ റെസ്റ്റോറന്റ് ഏരിയയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അനു എന്റെ നേരെ നോക്കി ഒന്ന് ഇളിച്ചു.

"അപ്പൂ എങ്ങനെയുണ്ട് എന്റെ തമിഴ്? സേലം കാരി അനുരാധ എന്ന് പറഞ്ഞാൽ ഏത് തമിഴ് കിങ്ങും പേടിക്കണം!"

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

"സേലം കാരി അനുരാധയോ...നീയെപ്പോ സേലം കാരിയായി...നീ തമിഴ് സംസാരിച്ചപ്പോഴേ എനിക്ക് തോന്നി, ആ വെയിറ്റർ ഇനി മേലാൽ മലയാളികളെ ഈ വഴിക്ക് അടുപ്പിക്കില്ല എന്ന്!"

​ലോബി ഏരിയയിലേക്ക് നടക്കുമ്പോ അവൾ പതുക്കെ എന്റെ തോളിൽ തൂങ്ങി.

"എങ്കിലും ആ പൈനാപ്പിൾ ലൈം കിട്ടാത്തത് മോശമായിപ്പോയി അപ്പൂ...!!!"

ഞാൻ മനസ്സിൽ ചിന്തിച്ചു..

'ഇവളെ പെറ്റിട്ടപ്പോൾ ആദ്യം കൊടുത്തത് പൈനാപ്പിൾ ലൈം ജ്യൂസ്‌ ആയിരിക്കും.. അല്ലാതെ ഇങ്ങനെ സംഭവിക്കില്ല..'

ആ റെസ്റ്റോറന്റിലെ  ഗ്രാൻഡ് മീൽ പരീക്ഷണത്തിന് ശേഷം, ബാഗും തൂക്കി ഞങ്ങൾ നേരെ റിസപ്ഷനിലേക്ക് ചെന്നു.

അവിടെ പട്ടുസാരിയൊക്കെ ഉടുത്ത്, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ടും വെച്ച് ഒരു ലേഡി സ്റ്റാഫ് ഇരിക്കുന്നുണ്ട്.സാരിയിലെ നെയിം ബോർഡിൽ 'സെൽവി' എന്ന് എഴുതിയിട്ടുണ്ട്.

​അനു തന്റെ തമിഴ് പരിജ്ജ്ഞാനം മുറുക്കിപ്പിടിച്ച് ഒരു യുദ്ധത്തിന് പുറപ്പെടുന്ന ഭാവത്തിൽ മുന്നോട്ട് നീങ്ങി. ഞാൻ തൊട്ടുപിന്നാലെയും.

"വണക്കം അക്കാ! എനക്ക് 'രണ്ട്' എസി റൂം വേണം. സെപ്പറേറ്റ് റൂം... പുരിഞ്ചുതാ? സിംഗിൾ സിംഗിൾ റൂം!"
അനു അവരോട് പറഞ്ഞു.

​സെൽവി അക്ക കമ്പ്യൂട്ടറിൽ ഒന്ന് നോക്കിയിട്ട് നിസ്സംഗതയോടെ തലയാട്ടി.

"അയ്യോ... റൊമ്പ സോറി അമ്മാ. ഇന്നൈക്ക് കാവേരിയമ്മൻ കോവിൽ തിരുവിഴാ (ഉത്സവം). എല്ലാ റൂമും ഫുൾ ആയാച്ച്. ഇപ്പൊ ഒരേ ഒരു എസി റൂം മട്ടും താൻ ഇരുക്ക്. വേറെ റൂം ഇല്ലൈ!"

​അതുകേട്ടതും അനുവിന്റെ മുഖം ഒന്ന് ചുവന്നു.

അവൾ ആ ഡെസ്കിൽ കൈ മുറുക്കി. ദേഷ്യം വരുമ്പോൾ തമിഴ് വാക്കുകൾ കിട്ടാതെ അവൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

"അതെന്നാ അക്കാ 'ഒന്ന് മട്ടും' ഇരുക്ക്? നങ്കെ രണ്ട് പേർ ഇരിക്കോം. ഇവൻ വേറെ, ഞാൻ വേറെ! എനക്ക് ഇപ്പൊ രണ്ട് റൂം വേണം. നീങ്കെ വേറെ എങ്കെയാവത് അഡ്ജസ്റ്റ് പണ്ണുങ്കെ!"

"അമ്മാ... ഉൺമയാ ചൊല്ലുറേൻ,

💬 Comments

View all comments