Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]
മിണ്ടുന്ന
സമയത്തായിരുന്നു കണ്ണുകൾ
അടഞ്ഞ് പോയിരുന്നത്......!
അതവൾ ഓർത്തിരിക്കുന്നെന്നോ!
എന്ത് മറുപടി പറയണമെന്നോർത്ത്
മെർളിയുടെ മുഖത്ത് നോക്കി ഞാൻ
പരുങ്ങി നിന്നു.. അടുത്തിരുന്ന്
മിണ്ടുന്നതിൽ കൂട്ടുകാർക്ക് ചില
കുശുമ്പുണ്ടെന്നൊഴിച്ചാൽ ,അവൾ
അതൊക്കെ ശ്രദ്ധിച്ചിരുന്നുവെന്ന്
ശരാശരിക്കാരനായ എനിക്ക്
ഒരിക്കലും തോന്നിയിരുന്നില്ല..
ശരാശരിക്കാൻ! അതെ.., ഒരു പക്ഷെ ശരാശരിയിലും താഴെ
ആയിരുന്നു പലതിലും! അതുകൊണ്ടാണ് ട്യൂഷൻ മാഷ്
പോലും മുൻബെഞ്ചി ലറ്റത്ത് പെൺകുട്ടികളുടെയടുത്ത് തന്നെ
എന്നെയിരുത്തിയിരുന്നത്....
ഇവൻ മറ്റു ‘പ്രശ്നങ്ങൾ' ഒന്നും
ഉണ്ടാക്കില്ലെന്ന മാഷിന്റെ ഉറച്ച
വിശ്വാസം..... മാത്രമല്ല പ്രൊജക്ട്
ഹോം വർക്ക് മുതലായത് കളക്ട്
ചെയ്യുന്ന ജോലിയും എനിക്ക്
തന്നെയായിരുന്നു.. മിക്കപ്പോഴും..
....അങ്ങനെ മുൻബെഞ്ചിൽ
അടുത്തിരുന്ന് മിണ്ടി മിണ്ടി
ട്യൂഷൻ ക്ളാസിലേക്ക് വേഗം
വരാൻ വേണ്ടി കൊതുപ്പിച്ച് കൊണ്ട്
നിധിയുടെ സാന്നിധ്യവും! രണ്ടാളും
കഴിവിന്റെ കാര്യത്തിൽ വളരെ
വ്യത്യാസമുണ്ടെങ്കിലും വീട്ടിലെ
സാമ്പത്തിക ശരാശരി മാത്രം
ആയിരുന്നു ഒരേ പോലുള്ള
ഒറ്റ കാര്യം... അതിന്റെ സൗഹൃദ
കാഴ്ചകളേ എന്നോട് അവൾക്കുണ്ടായിരുന്നുള്ളു എന്നാണ് കരുതിയിരുന്നത്...
പക്ഷെ ഇതിപ്പോ...!?
“ഹ ഹി.. നീയതൊക്കെ ഓർക്കുന്നുണ്ടോ..ങ്ങാ... അതൊക്കെ ഒരു കാലം..." ഞാൻ
ഒരു വിഡ്ഢിച്ചിരി ചിരിച്ചു കൊണ്ട്
നിസാരവൽക്കരിക്കാൻ ശ്രമം
ഇട്ടെങ്കിലും അറിയാതെ ആ
കാലത്തെക്കുറിച്ചുള്ള നോവുകൾ
പൊന്തിവന്നു പോയി.... ഡ്രോയിൽ
എന്തോ തിരഞ്ഞു കൊണ്ട് മെർളി
പക്ഷെ കണ്ണാടിയിൽ കൂടി എന്റെ
മുഖത്തേക്ക് തന്നെ ഒളിഞ്ഞു
നോക്കുന്നുണ്ട്....
“മം.... ആ കാലമൊക്കെ
കഴിഞ്ഞ് പോയില്ലേ....ഹാ...."
ഓ മൈ...! അവളങ്ങനെ പറഞ്ഞ്
ദീർഘനിശ്വാസം വിട്ടത് എത്ര
വിഷാദവതിയാണ്...? അവൾക്കും
പിന്നീട് എന്നെപ്പോലെ തന്നെ വറ്റി
വരണ്ട കാലം തന്നെ ആയിരുന്നോ.?
ഏയ്.. എവിടെ, അന്ന് തന്നെ എത്ര
പയ്യൻമാരാണ് എന്നോട് തന്നെ ഒരു
ഇടനിലക്കാരനായി നിന്ന് കത്ത്
കൊടുക്കാനും ചെറുഗിഫ്റ്റുകൾ കൊടുക്കാനും..! ഇന്നത്തെ പോലെ
വാട്സപ്പ് സ്മാർട്ട്ഫോൺ പ്രണയം
അന്ന് സാധ്യമല്ലല്ലോ.. ഒരുമിച്ച്
പഠിച്ച കൂട്ടുകാർ മുതൽ സകല
കലാവല്ലഭനായ സ്വന്തം ചേട്ടൻ
വരെ പുറകെ ഉണ്ടായിരുന്നല്ലോ!
പ്രൊജക്ട് വർക്കുകളിലെ
സീനിയർ സഹായങ്ങളും പാട്ട്
ഡാൻസ് പഠനങ്ങളുമായി
ചേട്ടനോട് അവള് കാണിച്ചിരുന്ന
ആഭിമുഖ്യം മാത്രമല്ല കാരണം, ചേട്ടനവൾക്ക് മനോഹരമായ
കൈപ്പടയിലഴുതിയ കാവ്യപ്രേമ ലേഖനങ്ങൾ കട്ടെടുത്ത് വായിച്ച്
💬 Comments
View all comments