0%

Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]

Author : Kambikathakal Read All Parts 370

ഒരു സ്ഥിരംദുരന്ത പര്യവസാനമോ ഇന്നത്തെ ഭാക്ഷയിലെ തേപ്പോ ഒന്നുമല്ല

പ്രണയ ഭംഗത്തിന് കാരണം.....

പ്രധാന കാരണം എന്ന് പറഞ്ഞാൽ

ഒരിക്കലും തുറന്നു പറയാതെ

അടുത്തടുത്തിരുന്ന് പഠിച്ച ചിന്തിച്ച

പ്രണയിച്ച രണ്ട് വർഷങ്ങൾ.....;

യാഥാർത്ഥ്യം എന്താണെന്ന്

വെച്ചാൽ പഴമൊഴിയിൽ പറഞ്ഞാൽ

‘വെളിച്ചപ്പാടിനെ  എല്ലാരും അറിയും

പക്ഷേ..' എന്നോ, പുതുമൊഴിയിൽ

അത് ‘ഐശ്വര്യ മുതൽ ആലിയ

വരെ എല്ലാവരെയും നമുക്ക്

പ്രേമിക്കാം പക്ഷെ'.... അതെ ആ

സമാന അവസ്ഥയിലായിരുന്നു

കാര്യങ്ങൾ..!! മാദക സുന്ദരി

ഒന്നുമല്ലെങ്കിലും മിടുക്കുകൾ കൊണ്ട്  ആ ക്ളാസിലെയും

നാട്ടിലെയും ഭൂരിപക്ഷം ആൺകുട്ടികളുടെയും സ്വപ്ന

പ്രണയിനി ആയിരുന്നവൾ.....

കൂട്ടുകാർ ചെക്കൻമാർ

ഒത്തുകൂടുന്ന ഇടങ്ങളിൽ

പരസ്യമായും രഹസ്യമായും

അവളുടെ കാര്യങ്ങൾ അറിയാതെ

നാവിൽ വന്നു പോയിരുന്നു പലർക്കും പലരീതിയിൽ....!

പക്ഷെ തൊട്ടുരുമ്മിയിരുന്ന്

പഠിച്ചിട്ടും ... എന്നും കാണണം

മിണ്ടണം എന്ന് കരുതിയിട്ടും

മറ്റുള്ളവരുടെ പ്രേമ ലേഖനങ്ങൾ

കൈമാറിയിട്ടും, എടാ പോടാ

ബന്ധമായിരുന്നിട്ടും.. ഒരിക്കലും

‘ ഇഷ്ടമാണ്' എന്ന് പറഞ്ഞിട്ടില്ല.!

സ്വാഭാവികമായും ഉപരിപഠനത്തിന്

പിരിയുമ്പോൾ  പലരും പലവഴിയ്ക്ക്

പോയതിൽ ഞങ്ങളും ഒഴുകിപ്പോയി. മൊയ്തീന്റെ കാലമൊന്നുമല്ലാത്തത് കൊണ്ട് പിന്നെ അന്വേഷിച്ചതോ

കണ്ടതു പോലുമില്ല...പക്ഷെ എല്ലാ

കോളേജ് സ്കൂൾ പഠിതാക്കളും

പറയുന്നപോലെ; പിരിഞ്ഞപ്പോഴാണ്

ആ കാലത്തിന്റെ വിലയറിഞ്ഞത്!

പക്ഷേ മുന്നോട്ട് പോകുന്നവർക്കേ

ജീവിതമുള്ളു എന്നറിയാവുന്നത്

കൊണ്ട് അഴുകാത്ത ഓർമകളുടെ

പെട്ടിയിൽ  സ്നേഹ ബഹളങ്ങൾ അടച്ചുവെച്ച് എല്ലാവരും ഇടറാതെ

ലക്ഷ്യങ്ങളുടെ പുറകെ പായുന്നത് പോലെ ഞാനും........

“എന്താടാ ഒന്നും മിണ്ടാത്തെ...

മനസിലായിന്ന് പറഞ്ഞിട്ട്?" താളം വർത്തമാനത്തിലാക്കി വീണ്ടും

അവളുടെ വർഷങ്ങൾ പഴകിയ

ശബ്ദതാളത്തിലേക്ക് വീണു.....

“നീ.. നിധിയല്ലേ ടി.. ദെവടന്നാ..."

സ്ഥിരപരിചയമുള്ള ആളെപ്പോലെ

എന്നാൽ ഉള്ളിൽ

💬 Comments

View all comments