0%

Chapter Title : പൈങ്കിളിച്ചെമ്മാനം ?️ [സുനി]

Author : Kambikathakal Read All Parts 368

ഒറ്റയ്ക്കായതിന്റെ ധൈര്യത്തിൽ

കൈയ്യിലെ കോഴി മസിലൊന്ന്

പെരുപ്പിച്ച് ‘മേം ഹു ഡോൺ...'

മൂളിയിട്ട് ഷവറിലെ വെള്ളത്തിൽ കുതിർന്നപ്പോൾ തുണിയില്ലാതെ മണിയും കുലുക്കി നാണമില്ലാതെ

‘അപ്പടി പോട്' കളിച്ചു കൊണ്ട്

കുളിച്ചു തീർത്തു....കുളി കഴിഞ്ഞ് തോർത്തി ‘ആവാരപൻ...' മൂളിക്കൊണ്ട് കണ്ണാടിയുടെ മുന്നിൽ  ജോൺ എബ്രഹാമായി ഡ്രസ് മാറി തലമുടി ചീകിയൊതുക്കി.....

ആഹ്..എന്ത് സുഖം! പതിവില്ലാത്ത

ഒരു കുളിർമയും പുതുമയും.....

എന്താണോ!?

“ഇതാരാ ബിബി , കൊറേ

നേരമായല്ലോ..." മെർളി ഫോണും

പിടിച്ച് റൂമിലേക്ക് വന്നു.

ആരായിത്.. സെയിം നമ്പർ!?

‘യാദായേംഗേ..' നൊസ്റ്റുവൊക്കെ

ട്യൂണിനൊപ്പം കട്ട് ചെയ്ത് ഫോൺ

ചെവിയോട് ചേർന്നു......

“ഹലോ..... ബിബിയല്ലേ...

മനസിലായോ...." ഒരു സെക്കന്റ്

കൊണ്ട് കാതങ്ങൾക്കപ്പുറമെത്തി.

“ഹ... പിന്നെ... മനസിലാവാതെ"

ഒറ്റ നിമിഷത്തെ നിശബ്ദതയ്ക്ക്

ശേഷം മറുപടി. പക്ഷേ ആ ഒറ്റ

നിമിഷത്തിന് യുഗങ്ങളുടെ

അന്തരമുള്ളതു പോലെ....!!!

ഞായറാഴ്ചകളിലെ പ്ളസ്ടു ട്യൂഷൻ ക്ളാസുകൾ ഓർമകളിൽ കുതിച്ച്

പാഞ്ഞെത്തി.... ആദ്യ പ്രേമം മൊട്ടിട്ട് പൂവിടുന്ന സുവർണകാലം....

പ്രേമം കുട്ടിക്കാലം മുതൽക്കേ

ഉണ്ടാവാമെങ്കിലും പലർക്കും

അത് മജ്ജയിൽ തീപിടിക്കുന്ന

അനുഭവമാകുന്നത് യവ്വനം പൂവിടുന്ന ആ കാലഘട്ടത്തിൽ

തന്നെയല്ലേ... ഞാനും തീരെ

വ്യത്യസ്ഥനായിരുന്നില്ല.......

ചെറുപ്പത്തിലെ ദുർബലത

മറികടക്കാൻ വിദ്യാരംഭം  താമസിച്ച്

തുടങ്ങി രണ്ടാളും ഒരേ പോലെ പന്ത്രണ്ടിലെത്തിയത് തങ്ങളുടെ

പതിനെട്ടാം വയസിലാണെങ്കിലും

...ആ മധുരപ്പതിനേഴ് കഴിഞ്ഞ് പതിനെട്ടിൽ പിച്ചവെച്ച് തുടങ്ങിയ

എനിക്ക് പക്ഷെ ആദ്യ പ്രണയം

തന്നെ അവസാനത്തേതായി

എന്ന് മാത്രം! അവളാണ് ഇന്ന്

ഈ വിളിക്കുന്നത്..! നീണ്ട പതിനഞ്ച്

വർഷങ്ങൾക്ക് ശേഷം..! ഹൃദയം

തുടി കൊട്ടുകയാണോ അതോ

ജാസ് മ്യൂസിക്ക് മേളം നടത്തി

ഡബ്ബാംക്കൂത്ത് ആടുകയാണോ!?

ഒരിക്കലും

💬 Comments

View all comments