0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 576

വരും കാല അമ്മായി അമ്മയെ കണ്ടില്ല എവിടെ പാർവതി.

ടി നി എന്റെ കയ്യിന്നു വാങ്ങിക്കും. കെട്ടിച്ചു വിട്ടാൽ ഇന്നേരത്തിന്നു രണ്ടു കുട്ടികളെയും നോക്കി നടക്കേണ്ട വയസ്സായി ഇനിയും കുട്ടികളിയാ.

എന്നാ പിന്നെ അങ്ങോട്ട്‌ കെട്ടിച്ചു വിട്ടുകൂടായിരുന്നോ പാർവതി. അപ്പൊ പിന്നെ എന്റെ ഈ പാർവതി കുട്ടിക്ക് രണ്ടു പേര കിടാങ്ങളെയും കളിപ്പിച്ചു ഇവിടെ ഇരിക്കയിരുന്നല്ലോ എന്ന് പറഞ്ഞോണ്ട് അവൾ അമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

ഈ പെണ്ണിത് എന്ന് പറഞ്ഞോണ്ട് പാർവതി അവളെ തല്ലാനായി കയ്യൊങ്ങി.

അവൾ ഓടിയതും പിറകിൽ വന്നിരുന്ന രേഖയുടെ മേലെ ഇടിച്ചു നിന്നു.

അയ്യോ മനുവിന്റെ അമ്മേ എന്ന് വിളിച്ചോണ്ട് പാർവതി അവരുടെ അടുത്തേക്ക് വന്നു.

ശില്പ മനുവിന്റെ അമ്മയെ പിടിച്ചു കൊണ്ട് അങ്ങിനെ തട്ടിയാലൊന്നും എന്റെ അമ്മായി അമ്മ വീഴത്തില്ല കേട്ടോ പാർവതി എന്ന് പറഞ്ഞു.

അതിനു രേഖ ചിരിച്ചോണ്ട്. അതേ എന്റെ മോളും. അല്ലേ ശില്പ മോളെ.

അങ്ങിനെ പറഞ്ഞു കൊടുക്ക്‌ എന്റെ അമ്മായി അമ്മേ

ടി മര്യാദക്ക് പോയി കുളിക്കാൻ നോക്ക് ഇനിയും നിന്നു വാചക കസർത്തു നടത്താൻ നിക്കാതെ..

അവള് പറയട്ടെ പാർവതി. അവളല്ലേ ഞങ്ങടെ രാജകുമാരി..

ആ അങ്ങിനെ പോരട്ടെ ഇന്ന് നമുക്ക് പാർവതിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം അമ്മായി അമ്മേ..

ഹോ ഈ പെണ്ണിനോട് പറഞ്ഞു ജയിക്കാൻ ആരുമില്ലല്ലോ ദൈവമേ..

അല്ല മോളെ ഇന്ന് മനു എന്ത് പറഞ്ഞെടി നിന്നോട്. എന്ന് മനുവിന്റെ അമ്മ അവളോട്‌ ചോദിച്ചു.

ഹോ ആ ഗൗരവം തന്നെ അമ്മേ

ആരുടെ അടുത്ത് നിന്റെ അടുത്തോ. ദേ പെണ്ണെ സത്യം പറഞ്ഞോണം.

അതിനവൾ നാണിച്ചു കൊണ്ട്. അതേ മനു ഏട്ടൻ എന്നോട് ചോദിക്കുകയാ. എത്രയും പെട്ടെന്ന് നമുക്ക് വിവാഹം ചെയ്താലോ എന്ന്.

ആര് മനുവോ നീയായിരിക്കും അവനോടു ചോദിച്ചിട്ടുണ്ടാകുക എന്ന് പാഞ്ഞോണ്ട് പാർവതി അവളെ നോക്കി.

ഈ അമ്മ ഇങ്ങിനെയാ രേഖാമ്മേ എന്ത് പറഞ്ഞാലും വിശ്വസിക്കില്ല.

ഇല്ലെടി നി പറഞ്ഞാൽ പ്രേത്യേകിച്ചും.

അല്ല മോളെ നീയിന്നു നേരത്തെ ആണല്ലോ.എന്ന് രേഖ അവളുടെ തോളിൽ പിടിച്ചു ചോദിച്ചു

എന്തെ അവന് സമാധാനം കൊടുത്തില്ലേ..എന്ന് ചോദിച്ചോണ്ട് പാർവതി നിന്നു.

അതേ പാർവതിയാമ്മേ മനു പറഞ്ഞു നീ ഇനി വല്ലാതെ കഷ്ടപ്പെടേണ്ട പോയി റസ്റ്റ്‌ എടുത്തൊന്ന്.

അതോണ്ടാ നേരത്തെ പൊന്നെ...

ഹ്മ്മ്

എന്നാ മോള് വാ വല്ലതും കഴിക്കാം അല്ലേടി.

ഹോ അവൾക്ക് പറ്റിയ ഒരു അമ്മായി

💬 Comments

View all comments