0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 578

പിറകിലൂടെ അവളുടെ രണ്ടു തോളിലും കൈവെച്ചു കൊണ്ട് ഉമ്മവെക്കാനായി തുനിഞ്ഞതും..

സോറി ഞാൻ പറയാൻ വന്ന വിഷയം മറന്നു കേട്ടോ എന്ന് പറഞ്ഞോണ്ട് മോഹനേട്ടൻ പിന്നെയും കയറി വന്നു.

മനു വേഗം അകന്നുമാറി നിന്നു കൊണ്ട്. ഹോ ഇയാളിത് ഒന്നിനും സമ്മതിക്കുന്നില്ലല്ലോ.. എന്ന് പറയുന്നത് ശില്പ കേട്ടു.

മനുവിന്റെ രോദനം കേട്ടു ശിൽപക്ക് ചിരി വന്നു അവൾ വായ പൊത്തി കൊണ്ട് നിന്നു.

അതേ ഞാൻ പോയി നോക്കിയിട്ട് വരാം എന്ന് പറഞ്ഞോണ്ട് മോഹനേട്ടനെ നോക്കാതെ മനുവിനോട് പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കു പോയി..

അന്നത്തെ ദിവസം ശില്പയും മനുവും കൂടുതൽ അടുത്ത് കഴുഞ്ഞിരുന്നു. ബോസ്സ് എന്ന പവറിൽ നിന്നും ശില്പയുടെ കാമുകനിലേക്ക് മനു മാറി കഴിഞ്ഞിരുന്നു...

ശില്പ നേരത്തെ ഇറങ്ങിയത് കൊണ്ടാണോ എന്തോ മനുവിനു പിന്നെ ഓഫീസിലിരിക്കാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.

മനു പുറത്തേക്കിറങ്ങി രണ്ടു റൗണ്ട് എല്ലായിടത്തിലും ഒന്ന് നടന്നു.

വീണ്ടും നാളേക്ക് ചെയ്യാനുള്ള ലിസ്റ്റ് മെയിലിൽ വന്നു. അതെല്ലാം ഒന്നു ഓർഡറാക്കി കൊണ്ട് മനു ജസ്റ്റ്‌ ഒന്ന് കണ്ണു മൂടി. ഇതെല്ലാം ശിൽപയുടെ ഡ്യൂട്ടി ആയിരുന്നു. അവൾ നേരത്തെ പോയത് കൊണ്ട് മനു തന്നെ ചെയ്യേണ്ടി വന്നു.. ഹാ അവനും കൂടി വേണ്ടിയല്ലേ അവൾ ലീവ് എടുത്തത് എന്നാലോചിച്ചപ്പോ ജോലിയെല്ലാം അവൻ തീർത്തു..

അപ്പോഴേക്കും ശില്പ നാളെ തന്റെ ഭാവി വരന്ന് ഒരുക്കേണ്ട വിഭവങ്ങൾ എല്ലാം മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് അതിനു വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്കു എത്തിയിരുന്നു..

നി എന്താടി ഇന്ന് നേരത്തെ എന്ന് ശിൽപയുടെ അമ്മ അവളോട്‌.

അതിനവൾ. എന്താ എനിക്ക് നേരത്തെ വന്നു കൂടെ പാർവതി..

ടി വേണ്ട കേട്ടോ വന്നു കയറിയില്ല അപ്പോയെക്കും അവള് തുടങ്ങി.

ഹോ ആയിക്കോട്ടെ.

അല്ല എന്റെ വരും കാല അമ്മായി അമ്മയെ കണ്ടില്ല എവിടെ പാർവതി.

ടി നി എന്റെ കയ്യിന്നു വാങ്ങിക്കും. കെട്ടിച്ചു വിട്ടാൽ ഇന്നേരത്തിന്നു രണ്ടു കുട്ടികളെയും നോക്കി നടക്കേണ്ട വയസ്സായി ഇനിയും കുട്ടികളിയാ.

എന്നാ പിന്നെ അങ്ങോട്ട്‌ കെട്ടിച്ചു വിട്ടുകൂടായിരുന്നോ പാർവതി. അപ്പൊ പിന്നെ

💬 Comments

View all comments