Chapter Title : പക 3 [SAiNU]
അമ്മയും..
ദേ പാർവതി വെറുതെ എന്റെ അമ്മായി അമ്മയെ പറഞ്ഞാലുണ്ടല്ലോ..
എന്ന് പറഞ്ഞോണ്ട് ശില്പ മുന്നോട്ടു നീങ്ങി..
അവൾ റൂമിലേക്ക് കയറി പോകുന്നതും നോക്കി ശില്പയും മനുവിന്റെ അമ്മ രേഖയും നിന്നു.
മനുവിന്റെ അമ്മ ഒന്നും വിചാരിക്കണ്ട കേട്ടോ..
ഒന്നല്ലേ ഉള്ളു എന്ന് കരുതി ലാളിച്ചു വളർത്തി അതാ അവൾ ഇങ്ങിനെ ഒക്കെ.എന്ന് പാർവതി പറഞ്ഞു തീർന്നതും.
അവളുടെ ചിരിയും കളിയും അല്ലേ ഈ വീട്. ഈ കുറച്ചു ദിവസം കൊണ്ട് അവളെ ഞാൻ കാണുന്നതല്ലേ പാർവതി.
അവളെന്റെ മോളല്ലേ അവളെ കുറിച്ച് ഞാനെന്തു വിചാരിക്കാനാ..
ഇനി മനുവും അവളും തമ്മിലുള്ള വിവാഹം കഴിഞ്ഞാലും അവളെങ്ങിനെ തന്നെ ആയിരിക്കണം അതാ എനിക്കിഷ്ടം..
അവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം പോരെ പാർവതി
അവള് വീട്ടിലുണ്ടാകുന്ന ഓരോ നിമിഷവും ഈ വീട് എന്തൊരു തെളിച്ചമാ ഇപ്പോ തന്നെ കണ്ടില്ലേ അവൾ വന്നേപ്പിന്നെയാ ഇവിടെ നമ്മൾ ഉണ്ട് എന്ന് എനിക്ക് തോന്നിയെ.
എന്ന് രേഖ പറയുന്നതിനോട് പാർവതിയും യോജിച്ചു.
അത് ശരിയാ.
ചെറുപ്പത്തിലേ അവളുടെ അച്ഛൻ പോയി കഴിഞ്ഞതിൽ പിന്നെ അവൾക്കു വേണ്ടിയാ ഞാൻ ജീവിച്ചത്.
എല്ലാവരും വേറെ കല്യാണം കഴിക്കാൻ എന്നെ നിർബന്ധിച്ചതാ..
എന്റെ മോളെ കരുതി മാത്രമ ഞാൻ അതിനൊന്നും ചെവി കൊടുക്കാതെ കാലം കഴിച്ചു കൂട്ടിയത്....
കാൽവളരുന്നതും കൈ വളരുന്നതും നോക്കി അവളെ നെഞ്ചോട് ചേർത്താ വളർത്തിയെ.
അവളുടെ ഈ ചിരിയും കളിയും കാണുമ്പോ മനസിന് ഒരു സമാധാനം ആയിരുന്നു..
വളർന്നു വലുതായപ്പോ അവളെ ഇനി ഒരുത്തന്റെ കയ്യിൽ ഏൽപ്പിക്കണം അവനെങ്ങിനത്തെ ആളാ എന്നറിയാതെ ഞാൻ വിഷമിച്ചതാ.
മനുവിന്റെ അച്ഛൻ അത് പറഞ്ഞപ്പോ എനിക്ക് ഉണ്ടായ സന്തോഷം എത്രയാ എന്നറിയോ.
എന്റെ മോൾക്ക് മനുവിനെ പോലെ ഒരുത്തനെ കിട്ടിയതിൽ ദൈവത്തിനോട് ആണ് ഞാൻ നന്ദി പറയേണ്ടത്. പിന്നെ നിങ്ങളോടും.
എന്തിനാ പാർവതി അതൊക്കെ. അവര് രണ്ടുപേരും നമുക്കൊരുപോലെ അല്ലേ..
അവളെനിക്കു ജനിച്ചില്ല എന്നല്ലേ ഉളു
അവളും എന്റെ മോളു തന്നെയാ.
അവളെ ഞങ്ങൾ പൊന്നുപോലെ നോക്കി കോളാം ഇനി അതോർത്തു പാർവതി വിഷമിക്കേണ്ട.
മനു അവളെ പൊന്നുപോലെ നോക്കിക്കോളും..
💬 Comments
View all comments