Chapter Title : പക 3 [SAiNU]
അതേ രണ്ടു അമ്മമാരും കൂടെ എന്റെ കണ്ണ് നിറച്ചു കേട്ടോ..
എന്ന് പറഞ്ഞോണ്ട് ശില്പ അങ്ങോട്ട് വന്നു.
പോടീ നിനക്കൊക്കെ തമാശയാ.
നിന്റെ കാര്യം ആലോചിച്ചു തീ തിന്നതാ കുറെ
ഇപ്പോ എനിക്ക് യാതൊരു വിഷമവും ഇല്ല കേട്ടോടി..
എന്ന് പറഞ്ഞോണ്ട് പാർവതി അവളെ പിടിച്ചു.
അതേ മനുവിനോട് പറഞ്ഞു നല്ലോണം തല്ലു വാങ്ങിത്തരണം നിനക്ക് എന്നാലേ നി നന്നാകു.
അതേ എന്റെ മനുവേട്ടൻ എന്നെ തല്ലാൻ പോയിട്ട് വഴക്ക് പറയാൻ കൂടെ നാക്ക് വളക്കില്ല. എന്നിട്ടാ.
അതെന്നെ അല്ലേടി മോളെ മനു എന്തിനാ അവളെ തല്ലുന്നേ അവളെന്റെ മോളാ എന്ന് പറഞ്ഞോണ്ട് രേഖ ശില്പയെ നോക്കി.
ഹ്മ്മ് മതി മതി ഓവറായാൽ എല്ലാം കുളമാകും കേട്ടോ.
അയ്യോ അമ്മേ അത് മറന്നു കേട്ടോ വണ്ടിയിൽ കുറെ സാധനങ്ങൾ ഇരിപ്പുണ്ട്..
നാളെ അതെല്ലാം രണ്ടുപേരും ചേർന്നു ഉണ്ടാക്കി വെക്കാൻ പറഞ്ഞു മനു..
അവൻ നാളെ വരുമെന്ന്. ഭക്ഷണം കഴിക്കാനുണ്ടാകുമെന്നു.
അവനോ നി എന്താടി മനുവിനെ പറഞ്ഞെ.
എന്റെ കെട്ടിയോനെ എന്ത് വിളിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാ. എന്ന് പറഞ്ഞോണ്ട് അവൾ വണ്ടിയിലേക്ക് പോയി.
രേഖയും പാർവതിയും മുഖത്തോട് മുഖം നോക്കി നിന്നു. അവളുടെ പറച്ചിൽ കേട്ടിട്ട്
അപ്പോയെക്കും ശില്പ സാധനങ്ങൾ ഓരോന്നും എടുത്തു വെച്ചു കൊണ്ടിരുന്നു.
അതേ നാളെ വിഭവ സമൃതമായ സദ്യ വേണമെന്ന എന്റെ കെട്ടിയോൻ പറഞ്ഞിരിക്കുന്നെ.
രണ്ടു പേരും ചേർന്നു ഒന്നൊരുക്കണേ
രേഖയും പാർവതിയും ഒന്നിച്ചു പറഞ്ഞു. കെട്ടിയോന്ന് വേണ്ടതെന്താണ് എന്ന് വെച്ചാൽ അത് കെട്ട്യോൾ തന്നെ ഉണ്ടാക്കി കൊടുത്തോ.. ഞങ്ങളില്ല കേട്ടോ..
എന്ന് പറഞ്ഞോണ്ട് രേഖയും പാർവതിയും നിന്നു.
അമ്മമാരെ പ്ലീസ് നല്ല അമ്മമാരല്ലേ എന്റെ പൊന്നമ്മയല്ലേ പ്ലീസ് ഒന്ന് ഉണ്ടാക്കണേ
ഞാൻ ഉണ്ടാക്കി വെക്കാം എന്ന് ഏറ്റു പോയി.
മനുവിന്റെ അമ്മയല്ലേ പ്ലീസ് എന്റെ അമ്മയല്ലേ പ്ലീസ്
കുറെ നാളായില്ലേ അമ്മ യുടെ ഈ കൈകൊണ്ടു മനുവിന് വെച്ചു വിളമ്പി കൊടുത്തിട്ടു.
എന്റെ ബർത്തീടെ ആയിട്ട് ഞാനേറ്റത അവനു ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വെച്ചോളാം എന്ന് പ്ലീസ് പ്ലീസ്.
ഹ്മ്മ് നിന്റെ ഈ അഭിനയം
💬 Comments
View all comments