Chapter Title : പക 3 [SAiNU]
കണ്ട് മുട്ടിയ എല്ലാവരോടും ശില്പ സംസാരിക്കുന്നതു കണ്ടിട്ട്.
മനു ശില്പയോടു എല്ലാവർക്കും തന്നെ വലിയ ഇഷ്ടമാണെന്ന് തോനുന്നു.
അതെന്താ ഇപ്പൊ അങ്ങിനെ ഒരു ചോദ്യം.
അല്ല എല്ലാവരും തന്നോട് ഓരോന്ന് ചോദിക്കുകയും പറയുന്നതും കണ്ട് ചോദിച്ചതാ.
അതേ മനു ചെറിയ പ്രായത്തിലെ അച്ഛൻ പോയപ്പിന്നെ ഇവരുടെ എല്ലാവരുടെയും കൂടെ അല്ലായിരുന്നോ.
പിന്നെ നി പറയും പോലെ അന്ന് മുതലേ എന്റെ നാക്കിനു ഇച്ചിരി നീളം കൂടുതലായിരുന്നു അതാ.
അവളുടെ വാ തൊരാതെയുള്ള സംസാരം കേട്ട് മനുവിന് ചിരിവന്നു.
എന്തിനാ ചിരിക്കൂന്നേ ഞാൻ പറഞ്ഞത് ഉള്ള കാര്യമാ. അല്ലാതെ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ.
അയ്യോ ഇല്ല പെണ്ണെ നിന്റെ സംസാരം കേട്ടിട്ട് ചിരി വന്നു പോയതാണേ ?
ഹ്മ്മ് എന്നാൽ വാ ഇനിയൊന്തൊക്കെ കേൾക്കാൻ കിടക്കുന്നു..
നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും കേട്ടോ മനു
അവർ രണ്ടുപേരും ശരീരം കൊണ്ട് അല്ലെങ്കിലും മനസ്സ് കൊണ്ട് ഒന്നായി കഴിഞ്ഞിരുന്നു.
അതിന്റെ തെളിച്ചവും പ്രസരിപ്പും ശിൽപയുടെ മുഖത്തു കാണാം..
രണ്ടുപേരും വീട്ടിലേക്കു വരുന്നത് നോക്കി നില്കുകയായിരുന്നു പാർവതിയും രേഖയും..
അവരുടെ ആ വരവ് കണ്ട് പാർവതിയുടെ കണ്ണ് നിറഞ്ഞു..
ശിൽപയുടെ സന്തോഷവും പ്രസരിപ്പും കണ്ട് രേഖ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു..
മക്കളെ കേറി വാ എന്ന് പറയുമ്പോൾ പാർവതിയുടെ കണ്ണിൽ നിറയെ സന്തോഷ കണ്ണീർ ആയിരുന്നു..
അത് കണ്ട് ശില്പ അമ്മയെന്തിനാ കരയുന്നെ..
ഹേയ് അത് നിനക്ക് ഇപ്പൊ മനസ്സിലാകില്ല മോളെ എന്ന് രേഖ അവളോട് പറഞ്ഞു.
ഹ്മ്മ് ഹലോ പാർവതി എങ്ങിനെയുണ്ട് നിങ്ങടെ മോളും മരുമകനും.
പോടീ നാട്ടുകാരുടെ കണ്ണ് പറ്റാനായിട്ട് എന്ന് പറഞ്ഞോണ്ട് പാർവതി അവളുടെ തലയിൽ തഴുകി.
അമ്മേ രേഖമ്മ പറ എങ്ങിനെയുണ്ട് നിങ്ങടെ മോനും മരുമകളും..
അത് കേട്ട് രേഖ ചിരിച്ചോണ്ട്.
ഹ്മ്മ് കൊള്ളാം രാമനും സീതയും പോലെ..
ഹോ അപ്പൊ വനവാസം മസ്റ്റ് ആണ് അല്ലേ..
പോടീ അവിടുന്ന്.
എന്ത് പറഞ്ഞാലും ഇങ്ങിനെയുള്ള തല തെറിച്ചതെ പറയു പെണ്ണ് എന്ന് പറഞ്ഞോണ്ട് പാർവതി അവളെ വഴക്ക് പറഞ്ഞു.
ദെ പാർവതിയമ്മേ ഇന്ന് പിറന്നാളായിട്ടെങ്കിലും
💬 Comments
View all comments