Chapter Title : പക 3 [SAiNU]
മനുവിന്റെ പെണ്ണ്.
പണ്ട് പറഞ്ഞത് നി ഓർക്കുന്നുണ്ടോ.
എന്താ മനു പറഞ്ഞത് രേഖാമ്മേ എന്ന് ചോദിച്ചോണ്ട് ശില്പ അവരുടെ ഇടയിലേക്ക് വന്നു.
അത് മോളെ ഇവൻ പണ്ട് പറയുമായിരുന്നു.
ഇവൻ കെട്ടുന്ന പെണ്ണ് അമ്മയെ നല്ലവണ്ണം നോക്കുന്നവളായിരിക്കണം അമ്മയുടെ കൂടെ എപ്പോഴും വേണം. അമ്മയെ കൊണ്ട് അവളൊരു ജോലിയും ചെയ്യിക്കരുത്.. അമ്മയെ പോലെ ഉള്ള ഒരുത്തിയെയെ കെട്ടു അമ്മയെ പോലെ സുന്ദരി ആയിരിക്കണം എന്നൊക്കെ..
ഹോ അപ്പൊ എന്നിൽ നിന്നും അതൊക്കെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ അമ്മയും മകനും.
എന്നെക്കൊണ്ടാകില്ല.
ഹാഹാ അത്രക്കാണെൽ ഞാനെന്റെ മോനേ കൊണ്ട് വേറെ ഒരുത്തിയെ കെട്ടിക്കും. കേട്ടോടി.
അത് നമുക്ക് നോക്കാം.
അല്ലേലും നിങ്ങടെ ഈ ശ്വാസം വിടാതെ നിൽക്കുന്ന മോനേ ആർക്കു വേണം
എനിക്ക് നല്ല ചുള്ളൻ ചെക്കൻ മാരെ കിട്ടും..
ഹോഹോപെണ്ണിന്റെ മനസ്സിലിരിപ്പ് ഇതായിരുന്നല്ലേ..എന്ന് പറഞ്ഞോണ്ട് രേഖ അവളുടെ കൈപിടിച്ച് കൊണ്ട് നിന്നു.
ഹലോ മുതലാളി എന്താ ആലോചിക്കുന്നേ..
ഒന്നുമില്ല.. പിന്നെ പിറന്നാളായിട്ട് ഇങ്ങിനെ ആലോചിച് നിക്കാനാണോ വന്നേ.. എന്ന് പറഞ്ഞോണ്ട് ശില്പ അവനെ വിളിച്ചു.
എടി എന്ന് പറഞ്ഞോണ്ട് മനു അവളുടെ നേർക്കു വന്നതും.
അവളോടി കളഞ്ഞു..
അവളുടെ പിന്നാലെ മനുവും..
അവളുടെ ഓട്ടവും മനുവിന്റെ പിറകെ ഉള്ള ഓട്ടവും കണ്ട് രേഖ അറിയാതെ ചിരിച്ചു പോയി..
രണ്ടും കൂടെ എന്ന് പറഞ്ഞോണ്ട് രേഖ തിരിഞ്ഞു നടന്നു..
ശില്പ ഓടി എത്തിയത് അവളുടെ റൂമിലേക്കായിരുന്നു.
കതകടക്കാൻ ശ്രമിച്ച അവൾക്കതിനു സാധിക്കുന്നതിനു മുൻപേ മനു ഡോറിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു.
നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് അവൻ ഉള്ളിലേക്ക് പ്രവേശിച്ചതും ശില്പ വേഗം റൂമിന്റെ അങ്ങേ അറ്റത്തേക്ക് ഓടി..
കൂടെ മനുവും.
ചുമരിൽ ചാരി നിൽക്കുന്ന ശില്പയെ പിടിച്ചു മനു അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടപ്പോൾ അവളുടെ മുഖം നാണത്താൽ ചൂളി പോയിരുന്നു.
അവൾക്കു മനുവിന്റെ മുഖത്തേക്ക് നോക്കാനാകാതെ അവൾ തായേക്ക് നോക്കി നിന്നു..
എന്താടി ഇപ്പൊ ആ നാവ് എവിടെ പ്പോയി എന്ന് ചോദിച്ചോണ്ട്
മനു അവളുടെ താടിയിൽ പിടിച്ചു മേലേക്ക് ഉയർത്തി.
അപ്പോഴും അവളുടെ മുഖത്തെ നാണം പോയിട്ടില്ലായിരുന്നു.
മനു
💬 Comments
View all comments