0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 560

എന്നാലും ഈ കാര്യത്തിലും ആ പതിവ് തെറ്റിക്കില്ലല്ലോ അല്ലേ.

ഇല്ലമ്മേ ഇത് എന്റെ രേഖകുട്ടിക്ക് ഞാൻ തരുന്ന വാക്കാ..

മനു അമ്മയോട് പറഞ്ഞ വാക്കൊന്നും ഇതുവരെ തെറ്റിച്ചിട്ടില്ലല്ലോ. ഇതും തെറ്റിക്കില്ല.

പോരെ

ഹ്മ്മ് എന്നാൽ മതി.

ആ മനു ദേ അവിടെ നിറുത്ത്.

എന്തിനാ അമ്മേ.

മനു നല്ലകുട്ടിയല്ലേ അമ്മ അതൊന്നു വാങ്ങിയിട്ട് വരാം.

ഹോ ഈ അമ്മയുടെ ഒരു പാൽകോവ കൊതി.

മോനേ അമ്മയുടെ ആഗ്രഹമല്ലെടാ

നീ വലുതായി കഴിയുമ്പോൾ ഈ അമ്മക്ക് എന്നും കൊണ്ട് തരുമോ

ഹ്മ്മ് അതപ്പോയല്ലേ .

എപ്പോഴാനെങ്കിലും നീ മറക്കരുത് കേട്ടോടാ മനു എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട്,

ഹ്മ്മ് സിഗരറ്റ് നാറുന്നുണ്ട്..

സോറി അമ്മേ ഇനി ഞാൻ വലിക്കില്ല..

ഹ്മ്മ്

ഷോപ്പിങ് എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോയെക്കും ഉച്ചയായി.

മനു സമയം എത്രയായി അച്ഛൻ വന്നിട്ടുണ്ടാകുമോടാ

വരാനുള്ള സമയം ആയിട്ടില്ലമേ.

ഹ്മ്മ്

നി ബൈക്ക് എടുത്തതിനു ഞാനും കൂടി കേൾക്കേണ്ടി വരുമല്ലോ.

എനിക് വേണ്ടി അല്ലല്ലോ ബൈക്ക് എടുത്തേ നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ വേണ്ടിയല്ലേ.

ഹ്മ്മ്

പിന്നെ അമ്മ പറഞ്ഞാൽ മതി ഓട്ടോ ഒന്നും കിട്ടിയില്ല അതുകൊണ്ട് പോയതാ എന്ന്.

ഹ്മ്മ് ഞാൻ പറയില്ല അച്ഛനോട് കള്ളം പറയാൻ എന്നെ കൊണ്ട് ആകില്ല.

ഇല്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും ഇന്ന് വയറു നിറയെ കേൾക്കാം.

ഹ്മ്മ് പറഞ്ഞോണ്ട് നില്കാതെ നി വേഗം പോയെ.. വണ്ടിയുടെ സ്പീഡ് കൂട്ടികൊണ്ട് മനു വേഗം വീട് പിടിച്ചു.

വിടെത്തിയതും

അച്ഛൻ അരവിന്ദൻ വീടിന്റെ മുൻപിൽ തന്നെ.

രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് നിന്നു പരുങ്ങുന്നത് കണ്ടിട്ട് അരവിന്ദന്റെ മനസ്സിൽ ചിരിയാണ് വന്നത്.

അത് മറച്ചു കൊണ്ട്.

രണ്ടുപേരും എവിടെ പോയതായിരുന്നു. മാർകെറ്റിൽ പോയതായിരുന്നു ഏട്ടാ എന്ന് പറഞ്ഞോണ്ട് രേഖ വാങ്ങിയ സാധനങ്ങൾ അടങ്ങിയ കവർ ഒന്നു പൊന്തിച്ചു കാണിച്ചു.

ഹ്മ്മ് എന്നാ ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ.

അല്ലേൽ ശ്രീധരന്റെ വീട്ടിൽ ചാവിയെങ്കിലും കൊടുത്തിട്ടു പോകാമായിരുന്നില്ലേ നിങ്ങൾക്.

വേഗം വരാം എന്ന് കരുതിയ പോയത് ഏട്ടാ അപ്പൊ ഇവന് എന്തൊക്കെയോ വാങ്ങണം എന്ന് പറഞ്ഞു നാലഞ്ച് കടയിൽ കയറി ഇറങ്ങി അതാ ലേറ്റ് ആയെ.

അത് കണ്ടു മനു അമ്മയെ നോക്കി. അമ്മ തലയാട്ടികൊണ്ട് കണ്ണുകളാൽ മനുവിനോട് മിണ്ടല്ലേ എന്ന് കാണിച്ചു.

ഹ്മ്മ് എന്നിട്ട് എല്ലാം കിട്ടിയോടാ.

ഹ്മ്മ് വാങ്ങി അച്ഛാ.

ഹ്മ്മ്

💬 Comments

View all comments