0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 563

വാതിൽ തുറക്ക് എന്ന് പറഞ്ഞോണ്ട് അരവിന്ദൻ മുന്നോട്ടു പോയതും.

രേഖ ദീർഘ ശ്വാസം എടുത്തോണ്ട് ഹാവു എന്ന് പറഞ്ഞു.

മനു അമ്മയോട് എന്തിനാ എന്നെ പറഞ്ഞേ.

മിണ്ടല്ലേ മോനേ

അച്ഛൻ ബൈക്കിന്റെ കാര്യം മറന്നിരിക്കുകയാ.

ഹ്മ്മ്

രണ്ടുപേരും എന്താ ഒരു സ്വകാര്യം എന്ന് പറഞ്ഞോണ്ട് അരവിന്ദൻ രണ്ടുപേരെയും നോക്കി.

ഒന്നൂല്യ എന്ന് പറഞൊണ്ട് മനു ഡോർ തുറന്നു അകത്തോട്ടു കയറി. കൂടെ അരവിന്ദനും രേഖയും..

ആ മനു നിനക്ക് എന്നാ ക്ലാസ്സ്‌ തുടങ്ങുന്നേന്ന് പറഞ്ഞെ.

അച്ഛാ അടുത്ത ആഴ്ച

ഹ്മ്മ്

എന്നാൽ അതിന് മുൻപേ നീയും അമ്മയും കൂടെ തറവാട്ടിൽ ഒക്കെ ഒന്ന് പോയി പോരെ.

സാധനങ്ങൾ അടുക്കി വെക്കുന്ന തിരക്കിൽ അരവിന്ദൻ പറഞ്ഞത് രേഖ കിച്ചണിൽ നിന്നും കേട്ടു.

ആ അപ്പൊ നിങ്ങൾ വരുന്നില്ലേ ഏട്ടാ. നോക്കട്ടെ പറ്റിയാൽ വരാം.

എന്നാ ഞങ്ങളും പോകുന്നില്ല എന്ന് പറഞ്ഞോണ്ട് രേഖ അരവിന്ദന്റെ അടുത്ത് നിന്നും ബാഗ് വാങ്ങി വെച്ചു.

ഇല്ലെടി നിങ്ങൾ പോയിട്ട് വാ. എനിക്ക് വരാൻ പറ്റുമെന്നു തോന്നുന്നില്ല.

ഓഫീസിലേ ബുദ്ധിമോട്ടൊക്കെ നിനക്കറിയാലോ രേഖേ

ഇയാഴ്ച എല്ലാം ചെയ്തു തീർക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

അപ്പൊ പിന്നെ ലീവ് കൂടി ആയാൽ.

ഹ്മ്മ് അല്ലേലും നിങ്ങൾ അങ്ങിനെ അല്ലേ പറയു.

ഞാനും എന്റെ മോനും പോയിക്കൊള്ളാം ഇനി നിങ്ങൾ ലീവെടുത്തിട്ടു ഓഫീസിൽ പോകാതിരിക്കേണ്ട.

എപ്പോയെങ്കിലും ഒക്കെ എങ്ങോട്ടെങ്കിലും ഒന്ന് പോവുകയുള്ളൂ എല്ലാ ദിവസവും ഞാനി വീട്ടിൽ തന്നെ അല്ലേ..

എന്നൊക്കെ പറഞ്ഞു അമ്മ സങ്കടപെട്ടു കൊണ്ടിരുന്നു..

അവസാനം ഞാനിടപ്പെട്ടിട്ടാ അമ്മ ഒന്നു നിറുത്തിയെ.

ഞങ്ങൾ ആണുങ്ങളുടെ വിഷമം ഒന്നും നിങ്ങൾക്കറിയണ്ടല്ലോ രേഖേ

അതാ അച്ഛൻ പറഞ്ഞില്ലേ നമ്മളോട് പോകാൻ പിന്നെന്താ അമ്മേ.

അച്ഛന് വരാൻ സാധിക്കാത്തത് കൊണ്ടല്ലേ.

ഹ്മ്മ് നീയും അച്ഛനും കണക്കാ രണ്ടും ഒരുപോലെയെ പറയു എനിക്കറിയാലോ അച്ഛനെയും മോനെയും എന്ന് പറഞ്ഞോണ്ട് അമ്മ എഴുനേറ്റ് ഫുഡ്‌ എല്ലാം എടുത്തു വെച്ചു..

ഞങ്ങൾ എല്ലാവരും കൂടെ സന്തോഷത്തോടെ കഴിച്ചെണീറ്റപ്പോഴും അമ്മയുടെ മുഖം വാടി തന്നെ.

എന്താ രേഖേ ഇപ്പോഴും അത് വിട്ടില്ലേ.

ഹ്മ്മ് എന്ന് മുഖം വീർപ്പിച്ചു കൊണ്ട് അമ്മ എല്ലാം എടുത്തു വെച്ചു കൊണ്ടിരുന്നു..

ഞാനും അച്ഛനും നോക്കി ചിരിച്ചു.

നി ചിരിക്കേണ്ട നിനക്ക് ഞാൻ തരാം എന്ന് പറഞ്ഞോണ്ട് അമ്മ എന്റെ തലയിൽ ഒന്ന് തട്ടി..

അച്ഛാ ഇത് കണ്ടോ അമ്മ.

സാരമില്ലെടാ അമ്മയെല്ലേ . ഹ്മ്മ്

💬 Comments

View all comments