Chapter Title : പക 3 [SAiNU]
എന്നെ എന്താ വിളിച്ചേ.
രേഖേ എന്ന്.
അമ്മയെ പേര് വിളിക്കുന്നോ.
അതേ ഇനി ഞാൻ അമ്മയെ രേഖേ എന്നെ വിളിക്കു.
അതെന്താ.
ഇത്രയും ചെറുപ്പക്കാരിയായ ഒരു പെണ്ണിനെ ഞാൻ അമ്മേ എന്ന് വിളിച്ചാൽ. അതിലൊരു ഗുമ്മില്ല എന്റെ രേഖേ.
ടാ മതി മതി വല്ലാണ്ട് പൊന്തിക്കേണ്ട.
അല്ല അമ്മയിപ്പോ ജോലിക്ക് പോകാൻ തുടങ്ങിയല്ലോ.
ഇനി നമ്മൾ തമ്മിലുള്ള കരാർ.. ആ ക്യാഷ് പോന്നോട്ടെ.
ഹോ അപ്പൊ അതിനാണല്ലോ ഈ പൊക്കലും പറച്ചിലും എല്ലാം. . അതൊക്കെ പോട്ടെ എന്റെ ക്യാഷ് പോന്നോട്ടെ
തരാടാ ശമ്പളം കിട്ടിയാലല്ലേ..
പോകാനുള്ള ക്യാഷ് തന്നെ അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയതാ.
ഹ്മ്മ് ഇനി അപ്പൊ മറക്കരുത്.. എല്ലാ മാസവും ഒന്നാം തിയതി എന്റെ ക്യാഷ് എനിക്കി തന്നേക്കണം.
ഹോ തരാവേ. അങ്ങ് കല്പിച്ചപോലെ അങ്ങയുടെ ഈ തൃകൈകളിൽ സമർപ്പിച്ചോളാമേ. എന്ന് പറഞ്ഞോണ്ട് അമ്മ പൊട്ടി ചിരിച്ചു.
അത് കണ്ടു ഞാനും.
അമ്മയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. അമ്മയുടെ സ്വപ്നം പൂവണിയുന്ന ദിവസമായിരുന്നു.അതുകൊണ്ട് തന്നെ അമ്മയുടെ മുഖത്തും വാക്കുകളിലും ആ സന്തോഷത്തിന്റെ അലകൾ നിറഞ്ഞിരുന്നു
എന്റെ നെറ്റിയിലും കവിളിലും എല്ലാം ഉമ്മാ വെക്കുമ്പോൾ അമ്മയിലെ സന്തോഷം ഞാൻ കണ്ടു..
എന്നോട് മോനേ നീ സ്കൂളിൽ പോകുമ്പോൾ ഡോർ അടച്ചു ചാവി അടുത്തവീട്ടിൽ ഏൽപ്പിക്കണം കേട്ടോ എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ തന്നുകൊണ്ട്
അമ്മ സന്തോഷത്തോടെ ഇറങ്ങി പോകുമ്പോൾ എന്റെ മുഖത്തും സന്തോഷം വന്നിരുന്നു.
അമ്മയുടെ ആഗ്രഹം നിറവേറിയല്ലോ എന്ന സന്തോഷം.
ആ അമ്മേ എല്ലാം ഞാൻ ചെയ്തോണ്ട് അമ്മ ധൈര്യമായി പോയിട്ട് വാ. ബെസ്റ്റ് ഓഫ് ലക്ക് രേഖേ എന്ന് പറഞ്ഞോണ്ട് കൈ വിരൽ പൊന്തിച്ചു പിടിച്ചു കാണിച്ചതും.
അമ്മ ചിരിച്ചുകൊണ്ട് എന്നെ നോക്കി. ഹ്മ്മ് ഇന്ന് ഞാൻ ക്ഷമിച്ചു. കേട്ടോ എന്ന് പറഞ്ഞോണ്ട് അമ്മ വേഗത്തിൽ നടന്നു പോയി.
അമ്മേ ഞാൻ കൊണ്ട് വിടണോ എന്ന് ചോദിക്കാൻ മറന്നു പോയതിൽ ഞാൻ വേദനിച്ചു.
അമ്മക്കറിയാം എനിക്ക് ക്ലാസ്സ് തുടങ്ങാൻ സമയം ആയി എന്ന്
അതുകൊണ്ട് തന്നെയാകും അമ്മയും അതേ പറ്റി ഒന്നും പറയാത്തെ പോയത്. എന്ന് സമാധാനിച്ചു കൊണ്ട് അകത്തേക്ക് കയറി ഡ്രസ്സ് എല്ലാം അണിയാൻ തുടങ്ങുമ്പോഴാണ്. അമ്മയില്ലാത്ത ഫീലിംഗ് തോന്നിയത്.
അല്ലേൽ അമ്മ തന്നെ ഓരോന്ന് പറഞ്ഞു മോനേ അത് ശരിയായിട്ടില്ല എന്നൊക്കെ പറഞ്ഞു മൂന്നാല് വട്ടം എന്നെ നോക്കി ഉറപ്പ് വരുത്തിയിട്ടേ അമ്മ വിടത്തൊള്ളൂ...
ഇനി അതൊന്നും
💬 Comments
View all comments