Chapter Title : പക 4 [SAiNU]
ഹോസ്പിറ്റലിന്നു മുൻപിലേ പാർക്കിങ്ങിലേക്ക് കയറ്റി കൊണ്ട് കാർത്തി മനുവിനോട്.
നീ ഇറങ് മനു ചന്ദ്രേട്ടൻ ഇവിടെ കാണും വാ എന്ന് പറഞ്ഞു വിളിച്ചോണ്ട് കാർത്തി നടക്കാൻ തുടങ്ങി.
കൂടെ മനുവും..
ഹോസ്പിറ്റലിനു മുന്നിൽ കാർത്തിയെയും മനുവിനെയും പ്രദീക്ഷിച്ചു അക്ഷമനായി നിൽക്കുന്ന ചന്ദ്രേട്ടനെ കണ്ടതും കാർത്തി നടത്തം ഒന്ന് സ്പീഡിൽ ആക്കി.
ചന്ദ്രേട്ടന്റെ അടുത്തെത്തിയ കാർത്തി നിന്നുകൊണ്ട്.
എന്താ ചന്ദ്രേട്ടാ അച്ഛന് എന്താ പറ്റിയെ..
മോനെ കാർത്തി അരവിന്തേട്ടന്ന് .
എന്താ പറ്റിയെ ഒന്ന് പറ ചന്ദ്രേട്ടാ..
മനുവിന്റെ പെണ്ണിന്റെ വീട്ടിലേക്ക് പോകാൻ ഞാനും അരവിന്തേട്ടനും പുറപ്പെട്ടതാ അപ്പോയാനി അരവിന്ദേട്ടന്ന്
ചെറിയ ഒരു അസ്വസ്ഥത അതാ ഇങ്ങോട്ട് പൊന്നേ.
ഹ്മ്മ് എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു..
കുറച്ചു സീരീയസ് ആണ് മോനെ.
എന്നിട്ടിപ്പോ എവിടെ ചന്ദ്രേട്ടാ അച്ഛൻ എന്ന് ചോദിച്ചത് മനുവായിരുന്നു..
ICU വിൽ കയറ്റിയിരിക്കുകയാ മോനെ.
സാജൻ ഡോക്ടർ ഉണ്ടോ അകത് ചന്ദ്രേട്ടാ..
ഹ്മ്മ് ഉണ്ട്
എന്നാ വാ കാർത്തി എന്ന് പറഞ്ഞോണ്ട് മനു ഹോസ്പിറ്റലിനുള്ളിലേക്ക് കയറി..
മനു അകത്തു കയറി അച്ഛനെ കാണാൻ കഴിയാതെ നിന്നു.
കാർത്തി സാജൻ ഡോക്ടറെ പോയി കണ്ടു അവരെയും കൂട്ടി മനുവിന്റെ അടുത്തേക്ക് വന്നു.
ഹാ മനു താൻ വിഷമിമേണ്ടടോ അച്ഛന് വല്യ കുഴപ്പം ഒന്നും ഇല്ലാ..
ചെറിയ ഒരു നെഞ്ചു വേദന അത്രയേ ഉള്ളൂ..
സാജാ നിനക്കറിയില്ലേ ഞാനും അച്ഛനും..
ഹ്മ്മ് അറിയാവുന്നതു കൊണ്ടല്ലേ പറയുന്നേ..
ഹ്മ്മ് കുറച്ചു റസ്റ്റ് എടുക്കട്ടെ എന്നിട്ട് നമുക്ക് പോയി കാണാം മനു.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് മനു അടുത്തുകണ്ട ചെയറിലേക്ക് ഇരുന്നു കൂടെ കാർത്തിയും.
മനു എനിക്ക് ഡ്യൂട്ടിയുണ്ട് ഇവനെ കണ്ടപ്പോ പോന്നതാ നിന്നോട് വിവരവും പറയാല്ലോ എന്ന് കരുതി..
ഹ്മ്മ്.
എന്നാ അച്ഛൻ ഒന്ന് വിശ്രമിക്കട്ടെ മനു ഡോക്ടർ വരുമ്പോ ഞാൻ വിളിക്കാം.
സാജ ആരാ ഡോക്ടർ.
നമ്പ്യാർ സർ..
ഹോ അച്ഛന്റെ പഴയ ഡോക്ടർ തന്നെയാ അല്ലേ.
ഹ്മ്മ്.
എന്നാ നിങ്ങളിരിക് ഞാൻ വരാം എന്ന് പറഞ്ഞോണ്ട് സാജൻ നടന്നു..
മനു കേട്ടില്ലേ പേടിക്കാൻ ഒന്നുമില്ല എന്നല്ലേ പറഞ്ഞെ.
ഹ്മ്മ്
എന്നാപ്പിന്നെ വീട്ടിലേക്ക് വിളിച്ചു പറയാല്ലേ മനു.
ഹ്മ്മ്.
അമ്മക്ക് വിളിക്കണോ അതോ പ്രിയയോട് കാര്യം പറഞ്ഞാൽ മതിയോ മനു.
പ്രിയയോട് പറഞ്ഞു അവൾ പറഞ്ഞോളും അല്ലേൽ നിനക്കറിയാമല്ലോ.
ഹാ.
എന്നാ ഞാൻ പ്രിയക്ക് വിളിച്ചു പറയാ എന്ന് പറഞ്ഞോണ്ട് കാർത്തി പ്രിയയോട്
💬 Comments
View all comments