Chapter Title : പക 4 [SAiNU]
എഴുനേറ്റു കൊണ്ട് പേപ്പറിൽ എല്ലാം സൈൻ ചെയ്തു കൊടുത്തു..
അപ്പോഴും അവൻ വിതുമ്പികൊണ്ടേ ഇരുന്നു...
കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ഡോക്ടർ പുറത്തേക്കു വന്നതും.
മനുവും കാർത്തിയും ഓടിച്ചെന്നു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു..
അവരുടെ മുഖത്തെ ഭാവ മാറ്റം എല്ലാവരെയും സന്തോഷിപ്പിച്ചു.
കാർത്തി അവരുടെ അടുത്തേക്ക് വന്നോണ്ട് രേഖമ്മേ എല്ലാം ശരിയായി അച്ഛന് ഇപ്പൊ കുഴപ്പം ഒന്നുമില്ല എന്നാ ഡോക്ടർ പറഞ്ഞെ.
മോനെ ഒന്ന് കാണാൻ..
കുറച്ചൂടെ കഴിഞ്ഞോട്ടെ എന്നാ ഡോക്ടർ പറഞ്ഞെ..
ഹ്മ്മ്
മനു എവിടെ മോനെ.
മനു അവിടെ ഉണ്ട് അവൻ അകത്തോട്ടു നോക്കി നില്കുകയാ അച്ഛൻ കണ്ണു തുറക്കുന്നതും കാത്ത്.
ഹ്മ്മ് അവന്റെ എല്ലാം അച്ഛനായിരുന്നില്ലേ എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ അടുത്തേക്ക് നീങ്ങി കൂടെ ശില്പയും പാർവതിയമ്മയും..
മോനെ നീ അവിടെ ഒന്നിരുന്നോ അച്ഛൻ കണ്ണു തുറന്നാൽ അവര് വന്നു പറയും മോനെ എന്നുള്ള രേഖയുടെ വാക്കുകൾ കേൾക്കാത്ത പോലെ മനു അതെ നിൽപ് തുടർന്നു..
അവന്റെ മനസ്സിൽ അപ്പോഴും അച്ഛനുമായുള്ള പഴയ കാര്യങ്ങൾ ആയിരുന്നു..
എന്നും എന്തിനും കൂടെ നിന്നിട്ടുള്ള അച്ഛൻ..
ഈ അവസ്ഥയിൽ ആയിട്ടും അച്ചനെന്തേ ഒന്ന് പറഞ്ഞില്ല.
അമ്മയെ ഞാൻ കൈനീട്ടി സ്വീകരിച്ചത് അച്ഛന് ഇഷ്ടമായിട്ടില്ലേ എന്നൊക്കെ ആലോചിച്ചു കൊണ്ട് മനു അതെ നിൽപ് തുടർന്നു..
കാർത്തി വന്നു തോളിൽ തട്ടിയപ്പോഴാണ് അവൻ ചിന്തയിൽ നിന്നും വിമോചിതനായത്..
മനു നീ ഒന്ന് ഇവിടെ ഇരുന്നേ ഇനി വിഷമിക്കാൻ ഒന്നുമില്ല എന്നല്ലേ ഡോക്ടർ പറഞ്ഞിട്ട് പോയത്.
പിന്നെന്താടാ നീ ഇങ്ങിനെ ആലോചിക്കാൻ..
മനു കരഞ്ഞു കലങ്ങിയ കണ്ണുമായി കാർത്തിയുടെ തോളിലേക്ക് വീണു.
കാർത്തി നിനക്കറിയില്ലേ ഞാൻ എത്രമാത്രം അച്ഛനെ സ്നേഹിക്കുന്നുണ്ട് എന്ന്..
എന്നിട്ടും അച്ഛൻ എന്നോട് ഇതേ പറ്റി ഒരക്ഷരം മിണ്ടിയില്ലല്ലോടാ.
ആരെയും അറിയിക്കാതെ പോകാമായിരുന്നു അപ്പൊ അച്ഛന്റെ മനസ്സിൽ..
ഏയ് മനു നീയെന്തിനാ അങ്ങിനെയൊക്കെ ചിന്തിച്ചു കൂട്ടുന്നെ.. എല്ലാം നമുക്ക് അച്ഛനോട് തന്നെ ചോദിക്കാലോ മനു..
അച്ഛൻ ഒന്ന് റെഡിയാകട്ടെ..
എന്നിട്ട് എനിക്കും ഉണ്ട് കുറെ ചോദിക്കാൻ..
ഒന്നുമില്ലേലും ഞാനും കുറെ അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിച്ചിട്ടുള്ളതല്ലേ മനു..
ശിൽപേ
💬 Comments
View all comments