Chapter Title : പക 5 [SAiNU]
പേര് മനു..
ഹസ്ബൻഡ് എന്താ ചെയ്യുന്നേ എന്ന് പറഞ്ഞെ.
ക്രിഷി ഓഫീസർ.
ഹോ എന്നിട്ടെന്തേ മുന്നേ ജോലിക് ശ്രമിക്കാതെയിരുന്നേ.
അരവിന്ദേട്ടന്ന് ഇഷ്ടമല്ലായിരുന്നു പിന്നെ മോനെ വളർത്താൻ വേണ്ടി.
രണ്ടുപേരും ജോലിക് പോയാൽ ശരിയാകില്ല എന്ന് പറഞ്ഞോണ്ട് ഞാനും ശ്രമിച്ചില്ല.
ഹ്മ്മ്.
അല്ല സരിതയുടെ വീട്ടിൽ.
ഹസ്ബൻഡ് പിന്നെ രണ്ടു മക്കൾ.
ഹസ്ബൻഡ് രമേഷ് അജയേട്ടന്റെ ഫാക്ടറിയിൽ ഡ്രൈവർ.
മക്കൾ രണ്ടും പഠിക്കുന്നു.
മൂത്തവൻ ഒമ്പതാം ക്ലാസ്സിൽ രണ്ടാമത്തവൾ ഏഴാം ക്ലാസ്സിൽ.
ഹ്മ്മ്
അല്ല രേഖയുടെ മകൻ.
മനുവോ മനു പ്രീഡിഗ്രിക്കു പഠിക്കുന്നു.
എന്തെ ഒന്നിൽ നിർത്തിയെ.
നിർത്തിയതല്ല പിന്നെ ഉണ്ടായില്ല അതാ സത്യം.
ഹോ.
അല്ലേലും ഇപ്പോഴത്തെ കാലത്ത് കുറെ പിള്ളേര് ഒക്കെ ചിലവാ ചേച്ചി.
രേഖ പുഞ്ചിരിച്ചോണ്ട് അതിനു നിനക്ക് രണ്ടെണ്ണം അല്ലേ ഉള്ളൂ.
ഞാൻ ചേട്ടനോട് ഒന്ന് മതിയെന്ന് പറഞ്ഞതാ ചേട്ടന് ഒരേ നിർബന്ധം ഒന്നുടെ വേണമെന്ന്.
ഹ്മ്മ്.
പിന്നെ എതിർക്കാൻ പോയില്ല.
രണ്ടെണ്ണം ആയപ്പോയാ മനസ്സിലായെ രണ്ടും കൂടെ നല്ല അടിയാ എന്നാലും വീട്ടിൽ ഭയങ്കര രസമാ ചേച്ചി. രണ്ടിന്റെയും അടി കാണാൻ.
ചേച്ചിക്ക് പിന്നെ ആ ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ ഒന്നായത് കൊണ്ട്.
ഹ്മ്മ്.
അവന്റെ കാര്യത്തിലാ..
ഒറ്റക്കായി പോകും അല്ലേൽ എന്റെ പിറകെ എപ്പോഴും ഉണ്ടാകും ഞാനും കൂടെ പോന്നാൽ..
ഹ്മ്മ്.
അല്ല നിങ്ങളെന്തു സംസാരിച്ചോണ്ടിരിക്കുകയാ.
സരിതക്കു ജോലിയില്ലേ.
ഉവ്വ് ചെയ്തോണ്ടിരിക്കുകയാ.
ഹ്മ്മ് എന്നാ വേഗം ആയിക്കോട്ടെ.
ഹാ രേഖേ എങ്ങിനെയുണ്ട് ജോലിയൊക്കെ.
ബുദ്ധിമുട്ട് ഉണ്ടോ.
ഏയ് ഇല്ല ഏട്ടാ.
ഹ്മ്മ്.എന്ന് മൂളിക്കൊണ്ട് ശ്രീധരൻ അകത്തേക്ക് നടന്നു.
ശ്രീധരൻ അകത്തേക്ക് പോയതും സരിത രേഖയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട്.
വല്യ റിസർവ് ബാങ്കിന്റെ മുതലാളിയാണെന്ന വിചാരം.
പലിശക്ക് കൊടുത്തു നാട്ടുകാരുടെത് മുഴുവൻ പിടിച്ചു പറിക്കുകയാണെന്ന് നമുക്കല്ലേ അറിയൂ.
അത് കേട്ട് രേഖ ചിരിയടക്കികൊണ്ട് നീ ഇവിടെ കുറെ ആയോ.
ആ കുറച്ചായി..
അജയേട്ടൻ പറഞ്ഞത് കൊണ്ടാ ഇവിടെ ജോലിക്ക് കയറിയെ.
നീ കുറെ നേരം ആയല്ലോ ഈ അജയേട്ടൻ അജയേട്ടൻ എന്ന് പറയുന്നു.
പുള്ളി ആരാ..
അപ്പൊ ഈ സ്ഥാപനത്തെ പറ്റി മുഴുവൻ അറിയില്ല അല്ലേ ചേച്ചിക്ക്.
ഇല്ലാ.
ഈ ശ്രീധരനും അജയനും പാർട്ണർമാര ..
അജയേട്ടൻ ആണ് കാശു മുഴുവൻ ഇറക്കിയത്.
ഇയാൾ ചുമ്മാ കുറച്ചെന്തോ കൊടുത്തിട്ടുണ്ട് എന്നാലോ അതിനുമാത്രം ഗമയാ ..
അജയേട്ടന്ന് ബാംഗ്ലൂരിൽ എല്ലാം വല്യ വല്യ ബിസിനസ് ഉള്ള ആളാ..
💬 Comments
View all comments