Chapter Title : പക അത് വീട്ടാനുള്ളതാണ് 2 [വിക്ക്]
മുന്നേ ഞാൻ തപ്പി പിടിച്ച് ഹോസ്റ്റലിൽ എത്തി...
കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ പുറത്തേക്ക് വരുന്നത് കണ്ടു...
ശ്രീജ.... ഒന്ന് നിന്നെ...
കത്ത് വായിച്ചു അല്ലേ...
ആഹ് വായിച്ചു ഞാൻ...
ഇനി എന്താ അറിയണ്ടേ...
എന്നാണ് നമ്മുടെ കല്യാണം...
ഓഹോ.. അതൊക്കെ ഉറപ്പിച്ചോ...
പറ... നിന്നെ അന്ന് കണ്ട മുതലേ എനിക്കും ഇഷ്ടായിരുന്നു... അതാ ഞാൻ നിന്നോട് ചോദിച്ചേ...
എന്തിനാ എന്നോട് അങ്ങനെ കുരുത്തക്കേട് ചെയ്തേ.. അതല്ലേ ഞാൻ ഇഷ്ടല്ലാന്ന് പറഞ്ഞെ...
സോറി... ഇനി കല്യാണം കഴിയാതെ ഉമ്മ പോലും വേണ്ട.. ഞാൻ കാത്തിരുന്നോളാം..
അനിലേട്ടാ എനിക്ക് സമ്മതക്കുറവ് ഒന്നും ഇല്ല... കെട്ടി കഴിഞ്ഞാൽ എന്നെ എങ്ങനെ നോക്കും നിങ്ങൾ... എനിക്ക് ആ നിങ്ങൾ കാണുന്ന വല്ല്യ വീട് മാത്രേ ഉള്ളൂ... അത് കണ്ടിട്ട് എന്നെ കെട്ടണ്ട... അവിടുന്ന് ഒന്നും കിട്ടില്ല സ്ത്രീധനമായി.. പ്രായമായ അച്ഛനും അമ്മയും... അവരെയും നോക്കി എനിക്ക് പഠിക്കാൻ ഇവിടെ വരെ വരാൻ പറ്റാത്തോണ്ടാ ഞാൻ ജോലി ചെയ്ത് ഇവിടെ നിന്നും പഠിക്കുന്നെ... ചെറുതാണെങ്കിലും ഞാനും കുറച്ചു കാശ് വീട്ടിലേക്ക് കൊടുക്കുന്നുണ്ട്.. അതുകൊണ്ടാ അവരും ജീവിക്കുന്നെ...
എനിക്ക് അറിയില്ലാരുന്നു മോളെ ഈ കാര്യം... നീ പറ... നിന്നെ സ്വന്തമാക്കാൻ ഞാൻ എന്താ ചെയ്യണ്ടേ...
ഒന്നും വേണ്ട... അനിലേട്ടൻ നല്ലൊരു ജോലിക്ക് പോ... ഇനി അടിയും വഴക്കും മോഷണവും വേണ്ട... എന്നിട്ട് എനിക്ക് 22 വയസ്സ് ആവുമ്പോ വന്നു എന്നെ കെട്ടിക്കോ... ഇപ്പൊ 18 കഴിഞ്ഞു... ഇനിയുള്ള 4 വർഷം കൊണ്ട് കാവ്യയെ കെട്ടിച്ചു വിട്.. ബാക്കിയുള്ളത് വെച്ചിട്ട് നമുക്കും ജീവിക്കാം..
അതും പറഞ്ഞ്
💬 Comments
View all comments