0%

Chapter Title : പക അത് വീട്ടാനുള്ളതാണ് 2 [വിക്ക്]

Author : Kambikathakal Read All Parts 213

നിന്നോട് ചോദിച്ചേ...

എന്തിനാ എന്നോട് അങ്ങനെ കുരുത്തക്കേട് ചെയ്തേ.. അതല്ലേ ഞാൻ ഇഷ്ടല്ലാന്ന് പറഞ്ഞെ...

സോറി... ഇനി കല്യാണം കഴിയാതെ ഉമ്മ പോലും വേണ്ട.. ഞാൻ കാത്തിരുന്നോളാം..

അനിലേട്ടാ എനിക്ക് സമ്മതക്കുറവ് ഒന്നും ഇല്ല... കെട്ടി കഴിഞ്ഞാൽ എന്നെ എങ്ങനെ നോക്കും നിങ്ങൾ... എനിക്ക് ആ നിങ്ങൾ കാണുന്ന വല്ല്യ വീട് മാത്രേ ഉള്ളൂ... അത് കണ്ടിട്ട് എന്നെ കെട്ടണ്ട... അവിടുന്ന് ഒന്നും കിട്ടില്ല സ്ത്രീധനമായി.. പ്രായമായ അച്ഛനും അമ്മയും... അവരെയും നോക്കി എനിക്ക് പഠിക്കാൻ ഇവിടെ വരെ വരാൻ പറ്റാത്തോണ്ടാ ഞാൻ ജോലി ചെയ്ത് ഇവിടെ നിന്നും പഠിക്കുന്നെ... ചെറുതാണെങ്കിലും ഞാനും കുറച്ചു കാശ് വീട്ടിലേക്ക് കൊടുക്കുന്നുണ്ട്.. അതുകൊണ്ടാ അവരും ജീവിക്കുന്നെ...

എനിക്ക് അറിയില്ലാരുന്നു മോളെ ഈ കാര്യം... നീ പറ... നിന്നെ സ്വന്തമാക്കാൻ ഞാൻ എന്താ ചെയ്യണ്ടേ...

ഒന്നും വേണ്ട... അനിലേട്ടൻ നല്ലൊരു ജോലിക്ക് പോ... ഇനി അടിയും വഴക്കും മോഷണവും വേണ്ട... എന്നിട്ട് എനിക്ക് 22 വയസ്സ് ആവുമ്പോ വന്നു എന്നെ കെട്ടിക്കോ... ഇപ്പൊ 18 കഴിഞ്ഞു... ഇനിയുള്ള 4 വർഷം കൊണ്ട് കാവ്യയെ കെട്ടിച്ചു വിട്.. ബാക്കിയുള്ളത് വെച്ചിട്ട് നമുക്കും ജീവിക്കാം..

അതും പറഞ്ഞ് അവൾ നടന്നകന്നു...

വീട്ടിലെത്തുന്നത് വരെ ഒരേ ചിന്ത ആയിരുന്നു... ഇത് വിട്ടാൽ വേറെ എന്താണ് അറിയാവുന്ന ജോലി? ഡ്രൈവറായി പോകാം എന്ന് വെച്ചാൽ ഇവിടെ ആരും ജോലി തരില്ല....

അവസാനം വീട്ടിൽ പറഞ്ഞിട്ട് ലോറി താവളത്തിലേക്ക് വണ്ടി കേറി... നാട്ടിലെ പഴയ കൂട്ടുകാരൻ സജിത്ത് അവിടെയുണ്ട്.. അവൻ വഴി ഒരു നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഡ്രൈവർ ആയി ജോലി കിട്ടി...

ഞാനൊരു പുതിയ മനുഷ്യൻ ആയി മാറുകയായിരുന്നു...

ഒരു ഫോൺ കാൾ പോലും ഇല്ലാതെ മാസങ്ങൾ കടന്നു പോയി... ഇതിന്റെ ഇടയ്ക്ക് കാവ്യയുടെ ആലോചനകൾ കൂടി വന്നു... ആ കൂട്ടത്തിൽ നല്ലതെന്നു തോന്നി അമ്മ കണ്ടു പിടിച്ചതാണ് മനോജ്‌. നല്ല പയ്യൻ... വല്ല്യ കുടുംബം.. പഴയ ആചാരങ്ങൾ ഇപ്പോഴും കൊണ്ട് നടക്കുന്ന ഒരു കൂട്ടർ. അവൻ കാവ്യയെ ഉത്സവത്തിന് വന്നു കണ്ട് ഇഷ്ടപ്പെട്ടു പെണ്ണ് ചോദിച്ചു വന്നതാണത്രേ...

💬 Comments

View all comments