0%

Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]

Author : Kambikathakal Read All Parts 964

മുകളിൽ കേറി ഓടിളക്കി അകത്തേക്ക് ഇറങ്ങി... വർഷമെത്ര കഴിഞ്ഞിട്ടും ആ കഴിവുകളൊന്നും തന്നെ വിട്ട് പോയിട്ടില്ല എന്നവനോർത്തു..

അകത്തേക്ക് ചെന്നപ്പോ പ്രതീക്ഷിച്ച പോലെ തന്നെ ബൈക്കിന്റെ ചാവി ഹാളിലെ മേശപ്പുറത്തുണ്ടായിരുന്നു.... റൂമിലേക്ക് നോക്കിയപ്പോ കതക് ചാരിയിട്ടേയുള്ളൂ എന്ന് മനസിലായി.. അത് കൊണ്ട് തന്നെ അവൻ ചാവിയെടുത്തു ശബ്ദമുണ്ടാക്കാതെ കതക് തുറന്നു മുറ്റത്തേക്കിറങ്ങി നടന്നു....

പുറത്തിരുന്ന ബൈക്കെടുത്തു ഉരുട്ടി കുറെ കൂടെ മുന്നിലേക്ക് കൊണ്ട് പോയ്‌... നേരം 4 മണിയാവാറായിരുന്നു... എല്ലാരും സുഖമായുറങ്ങുമ്പോ തന്റെ പ്രതികാരം ചെയ്യാൻ വന്നവൻ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ ആ വണ്ടി ഉരുട്ടി ഒരു കുറ്റിക്കാട്ടിൽ കൊണ്ട് വെച്ചു... പുറത്ത് നിന്നും നോക്കിയാൽ കാണില്ലെന്നു ഉറപ്പിച്ചു. അവൻ രക്ഷപെടാൻ നോക്കിയാൽ ആദ്യം ആ വണ്ടി തിരക്കി വരുമെന്ന് അവനറിയാമായിരുന്നു.... അത് പാടില്ല. അവനെ ആരെങ്കിലും ഒരാൾ കണ്ടേ പറ്റൂ....

അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു കയറി...കതകടച്ചു. നേരെ മോന്റെ മുറിയിലേക്ക് എത്തി നോക്കി... പുറത്ത് നടക്കുന്നത് ഒന്നുമറിയാത്ത നല്ല ഉറക്കത്തിൽ അവൻ. ഇനി നടക്കാൻ പോകുന്നതിനും അവൻ സാക്ഷിയാവാൻ പാടില്ല .. ആറര ആവുമ്പോഴേക്കും അവൻ കുളിച്ചു ട്യൂഷന് പോകാനായി ഇറങ്ങും... അതിനുള്ളിൽ അവനെ പേടിക്കണ്ട...

അടുക്കളയിലേക്ക് പോയി ഇളക്കി വെച്ച ഓടും തിരിച്ചു വെച്ചു... മൂർച്ച കൂടിയ ഒരു കത്തിയും കൈലെടുത്തു വെച്ചു... തന്റെ റൂമിലേക്ക് കേറി... കാമുകീകാമുകൻമാരെ പോലെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന തന്റെ ഭാര്യയും അളിയനും... ഞാൻ വന്നത് അറിഞ്ഞിട്ടില്ല... മഴ പെയ്തത് കൊണ്ട് തന്നെ നല്ല തണുപ്പുണ്ട്...

ശബ്ദമുണ്ടാക്കാതെ കസേരയെടുത്തു മൂലയിലേക്കിരുന്നു..

അഞ്ചു മണിയായി... അലാറം നീട്ടിയടിച്ചു... അവളാണ് ആദ്യം

💬 Comments

View all comments