Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]
തന്നെ നോക്കികൊണ്ട് അവൾക്കെതിരെയുള്ള കസേരയിൽ ഇരുന്നു.... അവൾക്ക് എന്തോ പറയണം എന്നുണ്ടായിരുന്നു... പക്ഷേ...
പതുക്കെ അനിലിനെ നോക്കികൊണ്ട് അവൻ പറഞ്ഞ പോലെ ചെവിയുടെ അടിയിൽ നിന്നും തൊണ്ടക്കുഴിയിലേക്ക് വിറച്ചു വിറച്ചു കൊണ്ട് അവന്റെ കയ്യിലെ കത്തി ചലിച്ചു...
ഒരു ചെറിയ ഞരക്കo മാത്രം അവളിൽ നിന്നുണ്ടായി.... അവളുടെ ദേഹത്തൂടെ ചോര ഇറ്റ് വീഴുന്നത് അവൻ കണ്ണ് പോലും വെട്ടാതെ നോക്കി ഇരുന്നു.... മനോജ് കരഞ്ഞു കൊണ്ട് ശ്രീജയുടെ കാലിലേക്ക് വീണു... . ഞാൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... "ടാ അകത്തു അലമാരയിൽ അവളുടെ സ്വർണം ഇരിപ്പുണ്ട്.. അത് എടുത്തിട്ട് വാ..."
കരഞ്ഞു കൊണ്ട് അവൻ അത് എടുത്തിട്ട് വന്നു...
സജിത്ത് പറഞ്ഞത് അനുസരിച്ചാണെങ്കിൽ ചെവിയുടെ താഴെ നിന്നും പോറി വിട്ടാൽ ശരീരം തളർന്നു മരിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെടുക്കും...അനിൽ ആലോചിച്ചു..
"നീ ഇത് നിന്റെ കയ്യിൽ വെച്ചോ... ആ കത്തി നീ പോകുന്ന വഴിക്ക് എറിഞ്ഞു കളഞ്ഞേക്ക്.... നിനക്ക് എന്തൊക്കെയോ കടങ്ങൾ ഉണ്ടെന്നു കാവ്യ പറഞ്ഞിരുന്നു... നീ ഇതെടുത്തു അത് ശെരിയാക്കി നന്നായിട്ട് ജീവിക്കാൻ നോക്ക്... ഇനി ഒരിക്കലും എന്റെ കൺ മുന്നിൽ വരരുത്...
മോഷ്ടിക്കാൻ വന്ന കള്ളന്മാർ ഇവളെ കൊന്നു സ്വർണവുമായി മുങ്ങിയെന്നു പത്രത്തിൽ വരുമ്പോ നീയൊന്നു നോക്കിയേക്കണം... അത്രേ എനിക്ക് വേണ്ടൂ..."
പക്ഷേ നീ ഒരു ഉപകാരം കൂടി എനിക്ക് ചെയ്യണം.... ഇവളുടെ അവസാന ശ്വാസം പോയിട്ടേ നീ പോകാവൂ... എന്തായാലും അതിനു ഇനി ഒരു മണിക്കൂർ അടുത്തുണ്ട്.... ആ സമയം കൊണ്ട് നിന്റെ പേരിലുള്ള തെളിവുകൾ എല്ലാം നശിപ്പിച്ചേക്ക്. എല്ലാം കഴിഞ്ഞു ഇവൾ മരിച്ചെന്നു എന്നെ വിളിച്ചറിയിക്കണം....എന്തേലും അവസാനമായി മിണ്ടിയും പറഞ്ഞും ഇരിക്കാനുണ്ടേൽ ആയിക്കോ..
ഞാൻ ഇറങ്ങിയേക്കുവാ....സമയം നോക്കിയപ്പോ 9 മണി കഴിഞ്ഞിരിക്കുന്നു.. മോനിപ്പോ സ്കൂളിൽ എത്തിക്കാണും.. അവനെയും കൊണ്ട് ഞാൻ അപ്പച്ചിയുടെ വീട് വരെയൊന്നു പോകുവാ...
അവസാനമായി അവളെ ഒന്ന് നോക്കികൊണ്ട് പോകാനായി ഞാനിറങ്ങി...എന്ത് ചെയ്യണം എന്നറിയാതെ മരവിച്ച മനസ്സുമായി അവൻ താഴെക്കിരുന്നു ...നന്നായി ചോര പോകുന്നത് കാണാം.... ഒരു മണിക്കൂർ ആകും എന്ന് തോന്നുന്നില്ല.... അവന് ഇനി ബാക്കിയുള്ളതും കുറച്ചു മണിക്കൂറുകൾ മാത്രം....
💬 Comments
View all comments