Chapter Title : പക അത് വീട്ടാനുള്ളതാണ് 3 [വിക്ക്] [Climax]
നേരെ സ്കൂളിലെത്തി അവനുമായി അപ്പച്ചിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഡെയ്സി ആന്റി വിളിച്ചു പറഞ്ഞത്....അവൾ പോയി എന്ന്.... അതിന്റെ അർത്ഥം കൂടെ അവനും പോകാറായി എന്നല്ലേ.... തെളിവുകൾ എല്ലാം അവൻ നശിപ്പിച്ചിട്ടുണ്ടാവും... അവൻ പുറത്തിറങ്ങി നോക്കിയപ്പോൾ വണ്ടി കണ്ടു കാണില്ല... അവൻ ആ സ്വർണവും കൊണ്ട് ഓടിക്കാണും.... അങ്ങനെ ഓടിയാൽ തേങ്ങ ഇടാൻ വന്ന നാണുച്ചേട്ടൻ അവനെ കണ്ടു കാണും..... മരുന്നിന്റെ എഫക്ട് കാരണം അവൻ അധിക ദൂരം പോവില്ല.... പോലീസ് പിടിക്കും.... അവൻ രക്ഷപെടാൻ വേണ്ടി ഞാൻ പറഞ്ഞ മോഷണ കഥ അത് പോലെ പോലീസിനോട് പറയും.... അവൻ കുടുങ്ങും... ഒരേ സമയം മാനക്കേടും മരണവും അവനെ കാത്തിരിക്കുന്നു...
**------***** ഇനി ഒന്നും ചെയ്യാനില്ല.... എല്ലാം കഴിഞ്ഞു... ഞാനും മോനും.... അവനെ ഇതൊന്നും അറിയാതെ വളർത്തണം... നല്ലൊരു ജോലി.... അതൊക്കെ മാത്രേ ഉള്ളൂ ഇനിയുള്ള സ്വപ്‌നങ്ങൾ...... ഈ യാത്ര സജിത്തിന്റെ വീട്ടിലേക്കാണ്... പുതിയൊരു ജീവിതം അവിടെ ഞങ്ങളെ കാത്തിരിക്കുന്നു....
ഇപ്പോഴും ഓർമയുണ്ട്.... കട നടത്തുന്ന മണിയേട്ടൻ പറഞ്ഞത്..... നമ്മുടെ ശ്രീജയെ കൊന്നവൻ പോലീസ് ജീപ്പിൽ ചോര തുപ്പിയ മരിച്ചത്.... അവളുടെ ആത്മാവണത് ചെയ്തത് എന്ന് ...... പക്ഷേ അത് ചെയ്ത ദേഹവും ദേഹിയും ഈ ഞാനാണെന്ന് ഒരിക്കലും ആരും അറിയാൻ പോകുന്നില്ല....
വിശുദ്ധയായ ശ്രീജയുടെ ആത്മാവ് എല്ലാരുടേം മനസ്സിൽ അങ്ങനെ തന്നെ നിൽക്കട്ടെ.....
ശുഭം....
💬 Comments
View all comments